സ്‌കൂള്‍ ബസ് മറിഞ്ഞു; അപകടം സംഭവിച്ചത് ഇന്ന് രാവിലെ റാന്നിയില്‍
1 min read
പത്തനംതിട്ട: പുതിയ സ്‌കൂള്‍ വര്‍ഷം ആരംഭിച്ച ദിവസം തന്നെ പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തില്‍ പെട്ടത്. പത്തനംതിട്ട ചോവൂര്‍മുക്കില്‍ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികള്‍ ബസിലുണ്ടായിരുന്നു. അപകടം നേരില്‍ക്കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.