സിദ്ദീഖ് കാപ്പന്റെ വിചാരണ കേരളത്തിലേക്കു മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി

1 min read

കുറ്റകൃത്യം നടന്നത് ലക്‌നൗവിലായതിനാൽ വിചാരണ കേരളത്തിലേക്ക് മാറ്റാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.
ന്യൂഡൽഹി : മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ വിചാരണ കേരളത്തിലേക്കു മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷരീഫാണ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. സാക്ഷികൾ കേരളത്തിലായതിനാൽ വിചാരണ കേരളത്തിൽ നടത്തണെമന്നായിരുന്നു പ്രതിയുടെ ആവശ്യം. കുറ്റകൃത്യം നടന്നത് ലക്‌നൗവിലായതിനാൽ വിചാരണ കേരളത്തിലേക്ക് മാറ്റാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.
ഉത്തർപ്രദേശിലെ ഇഡി സംഘമാണ് കേസ് കൈകാര്യം ചെയ്തതെന്നായിരുന്നു ഇഡി വാദിച്ചത്. സംസ്ഥാനമാറ്റം അന്വേഷണഘട്ടത്തിൽ ഉന്നയിക്കാത്ത ആവശ്യമാണെന്നും കേസിൽ വിചാരണ ആരംഭിച്ച് സാക്ഷിവിസ്താരം തുടങ്ങിയെന്നും ഇഡി വ്യക്തമാക്കി. ഇത് മുഖവിലയ്‌ക്കെടുത്ത കോടതി പ്രതിയുടെ ആവശ്യം തള്ളുകയായിരുന്നു.
27 മാസത്തെ ജയിൽവാസത്തിനു ശേഷം ഫെബ്രുവരി രണ്ടിനാണ് സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകുന്നത്. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ഒരു മാസം കഴിഞ്ഞേ അദ്ദേഹത്തിന് പുറത്തിറങ്ങാൻ കഴിഞ്ഞുള്ളൂ.

Related posts:

Leave a Reply

Your email address will not be published.