പ്രഭാത ഭക്ഷണം കഴിച്ച് ഗൃഹനാഥന്റെ മരണം: മകൻ അറസ്റ്റിൽ

1 min read

അച്ഛനോടും രണ്ടാനമ്മയോടും തോന്നിയ പകയാണ് കൊലപാതക കാരണം
തൃശൂർ : പ്രഭാത ഭക്ഷണം കഴിച്ച് രക്തം ഛർദ്ദിച്ച് അവണൂരിലെ ശശീന്ദ്രൻ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. മകനും ആയുർവേദ ഡോക്ടറുമായ മയൂർനാഥ് (25) അറസ്റ്റിലായി. വീട്ടിലുണ്ടാക്കിയ ഇഡ്ഢലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദ്ദിച്ച് ശശീന്ദ്രൻ മരിച്ചത് ഞായറാഴ്ചയായിരുന്നു.
കടലക്കറിയിൽ വിഷം കലർത്തിയാണ് കൊലപ്പെടുത്തിയതെന്ന് മയൂർനാഥ് പറഞ്ഞു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പിലെ തൊഴിലാളികളായ തണ്ടിലം പറമ്പിൽ ശ്രീരാമചന്ദ്രൻ (55), മുണ്ടൂർ ആണ്ടപ്പറമ്പ് വേടരിയാട്ടിൽ ചന്ദ്രൻ (60) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
അച്ഛനോടും രണ്ടാനമ്മയോടും തോന്നിയ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മയൂർനാഥ് പറഞ്ഞു. ഓൺലൈനിൽ രാസവസ്തുക്കൾ വാങ്ങിയാണ് വിഷം തയ്യാറാക്കിയത്.
അടുത്തിടെ കുടൽ ശസ്ത്രക്രിയ നടത്തിയ മയൂർനാഥ് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കൂ എന്നാണ് ബന്ധുക്കൾ പറഞ്ഞത്. അതുകൊണ്ടാണ് ഇയാൾ വീട്ടുകാർ കഴിച്ച ഭക്ഷണം കഴിക്കാതിരുന്നതെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തു വന്നത്.

Related posts:

Leave a Reply

Your email address will not be published.