ഞാന്‍ നിര്‍ഭാഗ്യവാനല്ലെന്ന് സഞ്ജു സാംസണ്‍

1 min read

ഏറ്റവും ആദ്യം വിളിക്കാറ് രോഹിത് ശര്‍മ്മ

പലരും സഹാനൂഭൂതിയോടെ വിശേഷിപ്പിക്കാറുണ്ട്. ഓ സഞ്ജു സാംസണ്‍ നിര്‍ഭാഗ്യവാനായ ക്രിക്കറ്ററാണെന്ന്. എന്നാല്‍ താനങ്ങനെ നിര്‍ഭാഗ്യവാനല്ലെന്ന് സഞ്ജു സാംസണ്‍ പറയുന്നു. എന്ത് പൊട്ടത്തരമാണ് അവരീ പറയുന്നത് എന്നാണ് എനിക്ക് തോന്നിയത്. എനിക്ക് നേടാനാകുമെന്ന് ഞാനാഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നതിനേക്കാള്‍ നേടാനും മുന്നേറാനും എനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ സഞ്ജു സാംസണ്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും ദേശീയ ക്രിക്കറ്റില്‍ കേരള ത്തിന്റെയും ക്യാപ്റ്റനായിരുന്നു സഞ്ജു സാംസണ്‍. ഇക്കഴിഞ്ഞ ലോകകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കാതിരുന്നതിനെ തുടര്‍ന്നാണ് സഞ്ജു നിര്‍ഭാഗ്യവാനാണെന്ന പ്രചാരണമുണ്ടായത്. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായി സഞ്ജു 2014ല്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപറ്റനായിരുന്നു. 2015ലെ ട്വന്റി ട്വന്റിയില്‍ സിംബാബ്‌വേക്കെതിരെ കളിച്ചാണ് ദേശീയ ടീമില്‍ തുടക്കംകുറിച്ചത്. 2013ലാണ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചുതുടങ്ങിയത്. ഐ.പി.എല്ലില്‍ 152 മാച്ചുകളില്‍ നിന്നായി 3888 റണ്‍സാണ് സഞ്ജു നേടിയത്.

അഞ്ചാം വയസ്സുമുതല്‍ കൂട്ടുകാരോടൊപ്പം ഡല്‍ഹിയില്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ സഞ്ജു ഡല്‍ഹിയിലെ ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം നേടിയത്. സഞ്ജു പിന്നീട് കേരളത്തിലേക്ക് വരികയായിരുന്നു…

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപറ്റനായിരിക്കേ സുഹൃത്തുക്കളും ടീമംഗങ്ങളും പലപ്പോഴും ചോദിക്കാറുണ്ട് തന്റെ പങ്കാളിയായ ചാരുലത എന്തോ കളികാണാന്‍ വരാത്തത്. മറ്റ് പലകല്‍ക്കാരുടെയും ഭാര്യമാര്‍ കളികാണാന്‍ വരുമായിരുന്നു. അതൊരു ബഹുമാനിക്കപ്പെടുന്ന സന്ദര്‍ഭമായിട്ടുകൂടി ചാരുലത ഐ.പി.എല്ലു കാണാന്‍ വരാറുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴൊക്കെ ചാരുലത സഞ്ജുവിന്റെ കൂടെ വരുമായിരുന്നു. താന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ചാരുലത വരുമായിരുന്നു.
ഐ.പി.എല്ലില്‍ ടീം ക്യാപറ്റന്‍ എന്ന നിലയ്ക്ക് കളിക്കളത്തിന് പുറത്ത് മീററ്റിംഗും കാര്യങ്ങളുമുണ്ടാകും. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ കൂടെ കളിക്കുമ്പോള്‍ അങ്ങനെയായിരുന്നില്ല.
വിദ്യാഭ്യാസമുള്ള ഏതൊരു പെണ്‍കുട്ടിയും നല്ലൊരു കരിയര്‍ ഉണ്ടാക്കി അതില്‍ നിന്ന് വരുമാനം ഉണ്ടക്കാനാണ് ശ്രമിക്കുക. എന്നാല്‍ പിന്നീട് അതെല്ലാം ഉപേക്ഷിച്ച് അവര്‍ എന്റെ കുടെ വന്നു. ഞാന്‍ കുടുതല്‍ വെല്ലുവിളി നേരിടുണ്ടെന്ന് അവര്‍ മനസ്സിലാക്കി. എല്ലാം ഒഴിവാക്കി എന്‍െ കൂടെ നിന്നു. അത് തനിക്ക് വലിയ ടച്ചിംഗ് ആയിരുന്നുവെന്നും സഞ്ജു പറഞ്ഞു.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുമ്പോഴാണ് അതേ കോളേജില്‍ പഠിക്കുന്ന ചാരുലതയെ സഞ്ജു പരിചയപ്പെടുന്നത്. പിന്നീടവരെ വിവാഹം കഴിക്കുകയായിരുന്നു.
രാഹിത് ശര്‍മ്മയെയും സഞ്ജു ഏറെ പുകഴ്ത്തി. കളികഴിഞ്ഞാലും എന്തുണ്ടായാലും ആദ്യം തന്നെ വിളിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാതിരുന്നപ്പോള്‍ ഒന്നാമതായോ രണ്ടാമതായോ വിളിച്ച ആള്‍ രോഹിത് ശര്‍മയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. മുംബയ് ഇന്ത്യന്‍സുമായുള്ള കളിയില്‍ സഞ്ജു നല്ല പ്രകടനമാണ് കാഴ്ചവച്ചത് എന്നൊക്കെ രോഹിത് പറഞ്ഞ കാര്യവും സഞ്ജു എടുത്തുപറഞ്ഞു. നല്ല സപ്പോര്‍ട്ട് ആണ് രോഹിതിനന്റ അടുത്ത് നിന്ന് കിട്ടിയത്.

Related posts:

Leave a Reply

Your email address will not be published.