അനുവിന്റെ ചിരി പകര്‍ത്തി സംഗീത ശിവന്‍, ഏറ്റെടുത്ത് ആരാധകര്‍
1 min read
ഫ്രാങ്കോ പാടി 2005ല്‍ പുറത്തിറങ്ങിയ ‘ചെമ്പകമേ’ എന്ന ആല്‍ബത്തിലെ ‘സുന്ദരിയേ വാ’ എന്ന ഗാനത്തിന്റെ വീഡിയോയിലൂടെയാണ് സംഗീത ശിവന്‍ ആദ്യം ശ്രദ്ധ നേടിയത്. പോസ്റ്റ് വുമണായി വേഷമിട്ട സംഗീത ശിവന്‍ പ്രേക്ഷക പ്രീതി നേടി. ഗായികയായി തുടങ്ങി നിരവധി പ്രൊജക്റ്റുകള്‍ക്ക് ഡബ്ബ് ചെയ്ത് പിന്നീട് സംഗീത ശിവന്‍ മിനിസ്‌ക്രീന്‍ അഭിനയത്തിലേക്ക് മാറുകയായിരുന്നു. സീരിയലുകളിലും നിരവധി ഷോകളിലും മുഖം കാണിച്ച സംഗീത, പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങള്‍ പ്രേക്ഷകരെ അറിയിക്കാറുള്ള സംഗീത ശിവന്‍ ഇപ്പോള്‍ പങ്കുവെക്കുന്നത് ഏറെയും ‘സുസു’ എന്ന തമാശ പരമ്പരയുടെ ലൊക്കേഷന്‍ വിശേഷങ്ങളാണ്. അനുക്കുട്ടിയുടെ ചിരിയാണ് സംഗീത പകര്‍ത്തിയിരിക്കുന്നത്. അനുക്കുട്ടിയുടെ ചിരിയാണോ കരച്ചിലാണോ ഇതെന്നാണ് താരത്തിന്റെ സംശയം.