‘യശോദ’യുടെ വമ്പന്‍ പ്രഖ്യാപനം വരുന്നു; ചിത്രത്തില്‍ ഉണ്ണിമുകുന്ദനും.

1 min read

സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’യുടെ ടീസര്‍ സെപ്റ്റംബര്‍ 9ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍. മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ആദ്യ ദൃശ്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ വളരെ പ്രധാനപെട്ട ഭാഗങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കാന്‍ തയ്യാറായി കഴിഞ്ഞതായി സംവിധായകരായ ഹരിഹരീഷ് ജോഡി അറിയിച്ചു. മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ടീസര്‍ എത്തുന്നു എന്നറിയിക്കുന്ന പോസ്റ്ററില്‍ വളരെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സാമന്തയുടെ ഒരു ചിത്രമാണുള്ളത്. പ്രതിഭാധനരായ ഹരിഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും 5 ഭാഷകളിലായി ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം: മണിശര്‍മ്മ, സംഭാഷണങ്ങള്‍: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി, ക്യാമറ: എം.സുകുമാര്‍, കല: അശോക്, പോരാട്ടങ്ങള്‍: വെങ്കട്ട്എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്, ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക, സഹ നിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, സംവിധാനം: ഹരിഹരീഷ്, പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.

Leave a Reply

Your email address will not be published.