സിനിമയിൽ സൽമാൻഖാന് 35 വർഷങ്ങൾ. 35 ദിവസം പോലെയെന്ന് നടൻ.
1 min read
സിനിമയിൽ 35 വർഷം പൂർത്തിയാക്കിയിരിക്കുന്നു ബോളിവുഡിന്റെ സ്വന്തം സൽമാൻഖാൻ. 1988 ആഗസ്റ്റിലാണ് സൽമാൻഖാൻ തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെ. 2023ൽ കിസി കാ ഭായ് കിസി കീ ജാനിൽ എത്തി നിൽക്കുന്നു ആ യാത്ര.
35 വർഷം 35 ദിവസം പോലെയാണ് കടന്നുപോയതെന്ന് ട്വിറ്ററിൽ കുറിച്ചു സൽമാൻഖാൻ. തന്റെ പ്രധാന ചിത്രങ്ങളുടെ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോയും പങ്കുവെച്ചു.
മേനേ പ്യാർ കിയാ എന്ന ചിത്രത്തിലാണ് സൽമാൻ ആദ്യമായി നായകവേഷത്തിലെത്തുന്നത്. 1989 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം അദ്ദേഹത്തിന് കാമുക പരിവേഷം നൽകി. പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിനെ ഇളക്കിമറിച്ചു സൽമാൻ. 2009ൽ വാണ്ടഡ് എന്ന ചിത്രത്തിലൂടെ ആക്ഷൻ സിനിമകളിലേക്കും ചേക്കേറി സൽമാൻ. എാക് താ ടൈഗർ, ദബാങ് തുടങ്ങിയ ആക്ഷൻ പരമ്പര സിനിമകളും പിന്നാലെയെത്തി. ഇതിലെ മൂന്നാമത്തെ ചിത്രമാണ് ഇനി സൽമാന്റേതായി റിലീസ് ചെയ്യാനുള്ളത്.
https://twitter.com/i/status/1695458980053831722