സാമന്തയുടെ പ്രണയം കാണാൻ വയ്യ, സിനിമക്കിടെ ഇറങ്ങിപ്പോയി നാഗചൈതന്യ

1 min read

വിജയ് ദേവരുകൊണ്ടയുമായുള്ള സാമന്തയുടെ പ്രണയരംഗങ്ങൾ നാഗചൈതന്യയെ അസ്വസ്ഥനാക്കിയോ?

സാമന്ത-നാഗചൈതന്യ ജോഡികൾ തങ്ങളുടെ ദാമ്പത്യജീവിതം അവസാനിപ്പിച്ചത് രണ്ടുവർഷം മുമ്പാണ്. തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന ദമ്പതികൾ. അവരുടെ വേർപിരിയലും ആരാധകരെ വേദനിപ്പിച്ചു.

ഏഴ് വർഷത്തോളം പ്രണയിച്ചവർ. നാലു വർഷം നീണ്ട ദാമ്പത്യജീവിതം. എന്തിനിവർ വേർപിരിഞ്ഞു? ആരാധകരുടെ സംശയം ന്യായമാണ്. ഉത്തരം ഇന്നും കണ്ടെത്താനായിട്ടില്ല. നാഗചൈതന്യയുടെ പിതാവായ നാഗാർജ്ജുന ഇക്കാര്യത്തിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടത്. നാഗചൈതന്യയും ആ തീരുമാനത്തിനൊപ്പം നിന്നു. നാലു വർഷം ഒരുമിച്ച് ജീവിച്ചവർ. നല്ല അടുപ്പമായിരുന്നു. ഇരുവരും ഒരുമിച്ചാണ് 2021ൽ പുതുവത്സരം ആഘോഷിച്ചത്. അതിനുശേഷമായിരിക്കാം പ്രശ്‌നങ്ങൾ ആരംഭിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ല.

വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ഇരുവരും പങ്കുവെച്ച കുറിപ്പിൽ പറയുന്നു, ജീവിതപങ്കാളികൾ എന്ന നിലയിൽ ഞങ്ങൾ വേർപിരിയുകയാണ്. ഏതാണ്ട് 10 വർഷത്തിലധികമായി നിലനിൽക്കുന്ന സൗഹൃദം ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

വിവാഹമോചനത്തിനു ശേഷം സാമന്ത സിനിമയിൽ കൂടുതൽ സജീവമായി. ടൈറ്റിൽ റോളുകളിൽ തിളങ്ങി. കൈനിറയെ ചിത്രങ്ങളായി. തെന്നിന്ത്യയിലെ വിലപിടിപ്പുള്ള താരമായി. രൂപത്തിലും ഭാവത്തിലും അടിമുടി മാറി.

സാമന്തയുടെ പുതിയ ചിത്രമായ ഖുശി സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്യും. വിജയ്‌ദേവരകൊണ്ടയാണ് നായകൻ. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഖുശിയുടെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്ററിൽ നിന്നും നാഗചൈതന്യ ഇറങ്ങിപ്പോയി എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.  കന്നഡ ചിത്രമായ ബോയ്‌സ് ഹോസ്റ്റലിന്റെ തെലുങ്ക് പതിപ്പിന്റെ സ്‌പെഷ്യൽ ഷോയിൽ നാഗചൈതന്യ പങ്കെടുത്തിരുന്നു. സിനിമയുടെ ഇന്റർവെൽ സമയത്ത് സാമന്ത അഭിനയിച്ച ഖുശിയുടെ ട്രെയിലർ പ്രദർശിപ്പിച്ചുവെന്നും അസ്വസ്ഥനായ നാഗചൈതന്യ തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോയെന്നും എംനയൻ എന്ന എന്റർടെയ്ൻമെന്റ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ ആദ്യപകുതി അദ്ദേഹം ആസ്വദിച്ചുവെന്നും ഖുശിയുടെ ട്രെയിലർ വന്നപ്പോൾ താരത്തിന് ഇഷ്ടപ്പെട്ടില്ലെന്നുമാണ് പറയുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട അണിയറ പ്രവർത്തകർ ഉടൻതന്നെ ഓപ്പറേറ്ററോട് പറഞ്ഞ് ട്രെയിലർ നിർത്തുവെപ്പിച്ചു. പക്ഷേ സ്‌പെഷ്യൽ ഷോ മുഴുവൻ കാണാൻ നിൽക്കാതെ നാഗചൈതന്യ ഇറങ്ങിപ്പോയി. വിജയ് ദേവരുകൊണ്ടയുമായുള്ള സാമന്തയുടെ പ്രണയരംഗങ്ങൾ നാഗചൈതന്യയെ അസ്വസ്ഥനാക്കിയെന്നാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.