മുൻപ് കണ്ടക്ടറായി ജോലി ചെയ്ത ബസ് ഡിപ്പോയിലെത്തി രജനീകാന്ത്

1 min read

ജയിലർ പുറത്തിറങ്ങിയതോടെ രജനി തരംഗമാണ് എങ്ങും.  72-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്ന തമിഴകത്തിന്റെ തലൈവർ. തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഡയലോഗുകൾ. ആരാധകരിൽ സാധാരണക്കാർ മുതൽ ഉന്നതബിരുദധാരികൾ വരെ.  പ്രതിഫലം 100 കോടിയിൽ എത്തി
 നിൽക്കുന്നു.
സിനിമയിൽ എത്തുന്നതിനുമുൻപ് ബസ് കണ്ടക്ടറായിരുന്നു രജനീകാന്ത്. ബെംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ. ഇപ്പോഴിതാ എാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയിൽ എത്തിയിരിക്കുകയാണ് രജനികാന്ത്.  വന്ന വഴി മറക്കാതെ പഴയ ലാവണം തേടിയുള്ള യാത്ര. സൂപ്പർസ്റ്റാറിന്റെ ജാഡയില്ലാതെ.  ഡ്രൈവർമാർ, കണ്ടക്ടർമാർ, ഹെൽപ്പർമാർ എന്നിവരുമായി വിശേഷം പങ്കിട്ട് ഫോട്ടോയും എടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. സൂപ്പർ സ്റ്റാറിന്റെ അപ്രതീക്ഷിത സന്ദർശനം ജീവനക്കാരിൽ അമ്പരപ്പുണ്ടാക്കി. തലൈവർ തങ്ങളോട് സംസാരിക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തതിന്റെ ത്രില്ലിലാണ് അവർ.

Related posts:

Leave a Reply

Your email address will not be published.