സായി പല്ലവി ദത്തുപുത്രിയോ!

1 min read

അച്ഛനെയും അമ്മയെയും മുള്‍മുനയില്‍ നിര്‍ത്തി സായ് പല്ലവി

ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സ്വാദീനിച്ച താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ മലയാള ചിത്രമായ പ്രേമത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സായ് പല്ലവി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ താരമൂല്യമുള്ള നായികമാരില്‍ മുന്നിലാണ് താരം.

തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നും കൈ നിറയെ അവസരങ്ങളുണ്ടെങ്കില്‍ പോലും മാധ്യമങ്ങള്‍ക്ക് മുന്നിലും സോഷ്യല്‍ മീഡയയിലും ഇടയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന താരമാണ് സായി. എങ്കിലും ഇടയ്ക്കിടെ നടിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കിടയില്‍ വൈറലാകാറുണ്ട്.

അത്തരത്തില്‍ ഇപ്പോഴിതാ സായ് പല്ലവിയുടെ പഴയ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്നെ ഏറെ അലട്ടിയ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതിനെ കുറിച്ച് പറയുകയാണ് താരം. താന്‍ അച്ഛനും അമ്മയ്ക്കും പിറന്ന മകളാണോ അതോ ദത്തുപുത്രിയാണോ എന്ന് സംശയം തോന്നിയ സമയം, അവരോടു തന്നെ ചോദിച്ച് അതിനുള്ള ഉത്തരം കണ്ടെത്തിയതിനെപ്പറ്റിയാണ് സായ് പല്ലവി പറയുന്നത്.

സായ് പല്ലവി കുഞ്ഞായിരിക്കുമ്പോള്‍ റിലീസ് ചെയ്ത ചിത്രമാണ് മാധവന്‍, സിമ്രന്‍ എന്നിവര്‍ വേഷമിട്ട കണ്ണത്തില്‍ മുത്തമിട്ടാല്‍. ഇതില്‍ ഒരു കുഞ്ഞിനെ മാധവന്‍ ദത്തെടുക്കുകയും, ഭാവിയില്‍ ഭാര്യയായി മാറുന്ന സിമ്രന്‍ കുഞ്ഞിനെ സ്വന്തം മകളായി സ്വീകരിച്ച് വളര്‍ത്തുന്നതുമാണ് കഥ. സിനിമ കണ്ട് വീട്ടില്‍ വന്നതോടെയാണ് താനും ദത്തെടുക്കപ്പെട്ട കുട്ടിയാണോ എന്ന് സായ് പല്ലവിക്ക് സംശയം ഉണ്ടാകുന്നത്. സായ് പല്ലവിക്ക് അത്തരമൊരു ചിന്ത ഉണ്ടാവാനും കാരണങ്ങള്‍ പലതുണ്ട്.

ആ സിനിമ കാണുമ്പോള്‍ ഞാന്‍ ചെറിയ കുട്ടിയാണ്. ‘സിനിമ കണ്ട് വീട്ടില്‍പ്പോയി ഞാന്‍ ദത്തു പുത്രിയാണോ എന്ന് ചോദിക്കുകയുണ്ടായി. അതൊരു വലിയ വിഷയമായി മാറി… അച്ഛനമ്മമാരുടെ നിറമല്ല എനിക്ക്. അവര്‍ക്ക് എന്നേക്കാള്‍ നിറംകുറവാണ്. ഞാന്‍ സംസാരിക്കുന്നതും അവരെപ്പോലെയല്ല എന്നതായിരുന്നു സംശയത്തിന് കാരണം. അവരുടെ മൂക്ക് പോലെയല്ല എന്റെ മൂക്ക്,’ സായ് പല്ലവി പറയുന്നു.

അങ്ങനെ ഒരുപാട് ചിന്തിച്ചു കൂട്ടിയിട്ടാണ് സായ് പല്ലവി അച്ഛനോടും അമ്മയോടും ചോദിക്കുന്നത്. ഉത്തരം കണ്ടെത്താതെ അച്ഛനും അമ്മയ്ക്കും നിര്‍വാഹമില്ല എന്നായി. ഒടുവില്‍ ‘നീയും നിന്റെ അനിയത്തി പൂജയും ഒരുപോലെയല്ലേ, ഇതുംകൊണ്ട് പൊക്കോണം’ എന്നായി അച്ഛന്റെയും അമ്മയുടെയും മറുപടി.

സെന്‍താമരൈ കണ്ണന്‍, രാധ എന്നിവരുടെ മക്കളാണ് സായ് പല്ലവിയും അഭിനേത്രി കൂടിയായ അനുജത്തി പൂജാ കണ്ണനും. വിദേശത്തു നിന്നും എംബിബിഎസ് പഠിക്കുന്നതിനിടെയാണ് സായ് പല്ലവി സിനിമയിലേക്ക് എത്തുന്നത്. നേരത്തെ കസ്തൂരിമാന്‍, ധാം ധൂം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി സായ് പല്ലവി വേഷമിട്ടിട്ടുണ്ട്. ശേഷം പ്രേമത്തിലൂടെ നായികയായി എത്തുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.