ശബരിമല ബസ് അപകടം: അമിത വേഗമെന്ന് സംശയം
1 min readപത്തനംതിട്ട : നിലയ്ക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് അപകടം ഉണ്ടാകാൻ കാരണം അമിതവേഗതയെന്ന് സംശയം. അമിത വേഗത്തിൽ വന്ന ബസ് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണെന്നാണ് വിലയിരുത്തൽ. സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനത്തിന്റെ പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റനെസ് എന്നിവ കൃത്യമാണ്. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് ഒരു മണിയോടെ ഇലവുങ്കൽ എരുമേലി റോഡിലാണ് അപകടം ഉണ്ടായത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെ 68 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ളവരാണ്. ഡ്രൈവറുൾപ്പെടെ നില ഗുരുതരമാണ്. അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പൊലീസും അഗ്നിശമനസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.