രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന് ആന്‍ഡേഴ്‌സണ്‍
1 min readബ്രദര്‍്ഹുഡ് ഇന്‍ സാഫ്രണ്‍ ഗ്രന്ഥകാരന്‍ ആര്.എസ്.എസിനെക്കുറിച്ച് സംസാരിക്കുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആര്‍എസ്എസിനെ ് തെറ്റായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ പണ്ഡിതനായ വാള്‍ട്ടര്‍ ആന്‍ഡേഴ്‌സണ്‍ പറയുന്നു. ഇന്ത്യയ്ക്കകത്തും പടിഞ്ഞാറുമുള്ള പലരും
ഈഅബദ്ധം കാണിച്ചിട്ടുണ്ട്. സ്വയം ഒരു ദേശീയ വാദിയും ഹിന്ദുവുമായി ചിത്രീകരിക്കുന്നതിതന് രാഹുലിന് ഇത് തടസ്സമാകും.
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച ആധികാരികമായി എഴുതാനും സംസാരിക്കാനും കഴിയുന്ന പണ്ഡിതനാണ് വാള്‍ട്ടര്‍ കെ.ആന്‍ഡേഴ്‌സണ്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ ്ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ സൗത്ത് ഏഷ്യന്‍ സ്‌ററഡിസ് മേധാവികൂടിയാണ് ഇദ്ദേഹം. ബ്രദര്‍ ഹുഡ് ഇന്‍ സാഫ്രണ്‍ എന്ന പേരില്‍ ആര്‍.എസ്.എസിനെക്കുറിച്ച് ഒരു പഠന ഗ്രന്ഥം ഇദ്ദേഹം എഴുതിയിട്ടുണ്ട്.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വളര്‍ച്ച പരസ്പര പൂരകമാണ്. ആര്‍.എസ്.എസിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും മനസ്സിലാക്കണമെങ്കില്‍ അതിന്റെ അനുബന്ധ സംഘടനകളെക്കുറിച്ച് മനസ്സിലാക്കണം. വിദ്യാര്‍ഥി രംഗത്ത് എ.ബി.വി.പി, തൊഴിലാളി രംഗത്ത് ബി.എം.എസ്, രാഷ്ട്രീയ രംഗത്ത് ബി.ജെ.പി എന്നിവയുടെ പ്രവര്‍ത്തനം. ശരിക്കും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നത് ആര്‍.എസ്.എസ് അല്ല മറിച്ച് ഈ സംഘടനകളാണ്. ഉദാഹരണത്തിന് വിദ്യാഭ്യാസ രംഗം എടുത്തു നോക്കൂ. അത് കുറേക്കാലമായി മരവിച്ചു കിടക്കുകയായിരുന്നു. അതിനെ പുന സംഘടിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനവര്‍ക്ക് സര്‍ക്കാര്‍ സഹായം വേണം. ആരോഗ്യരംഗത്തായാലും വിദ്യാഭ്യാസ രംഗത്തായാലും മാറ്റം വേണമെങ്കില്‍ ഒരു പാട് നടപടി ക്രമങ്ങളും നിയമ ദേദഗതികളും വേണം. അതുകൊണ്ട് തന്നെ സര്‍ക്കാരില്‍ ഇക്കാര്യം ചെയ്യുന്നവരുടെ സമീപനം എങ്ങനെയായിരിക്കും എന്നതിനെ ക്കുറിച്ചും നല്ല ധാരണ വേണം. ഇതിനെ വേണമെങ്കില്‍ ലോബിയിംഗ് എന്നു പറയാം. അത് അമേരിക്കയിലും ഉണ്ട്. എംബസികള്‍ക്കും കമ്പനികള്‍്ക്കും എന്തിന് സര്‍വകലാശാലകള്‍ക്കും ലോബിയിംഗ് നടത്താനാളുണ്ടാകും. ഇവിടെയും അങ്ങനെ തന്നെ.
ജാതിയുടെ പ്രാധാന്യം കുറയ്ക്കുന്ന രീതിയിലാണ് ആര്‍.എസ്.എസിന്റെ പരിശീലനം ആര്‍.എസ്. എസ് പരിശീലന ക്യാമ്പുകളില്‍ ജാതി ശ്രദ്ധിക്കുന്നേയില്ല. അത് ക്യാമ്പിലെ ശുചീകരണത്തിലായാലും ഭക്ഷണം ഉണ്ടാക്കി വിളമ്പുന്നതിലായാലും. ശാഖയിലായാലും ജാതി തിരിച്ചറിയാനുള്ള വാലുകള്‍ ഉപയോഗിക്കുന്നില്ല. എന്ന് വച്ച് ജാതി പൂര്‍്ണമായും ഒഴിവാക്കിയെന്നല്ല. ഇന്ത്യ സമൂഹത്തില്‍ വിവാഹത്തിന് ജാതിയും ഗോത്രവുമൊക്കെ നോക്കും. ആര്‍്.എസ്.എസിലെ ഉയര്‍്ന്ന ചുമതലകളില്‍ അനേകം ഉയര്‍ന്ന ജാതിക്കാരുണ്ട്. ജാതി ഒരു മാനദണ്ഡമായി എടുത്തിട്ടല്ല, ഉയര്‍ന്ന ജാതിയിലുള്ളവര്‍ സംഘടനയുടെ ഉന്നതപദവികളിലുള്ളതുകാരണം ആര്‍.എസ്. എസ് ഉയര്‍ന്ന ജാതിക്കാരുടേതാണെന്നോ ഉയര്‍ന്ന ജാതിക്കാരോട് കൂടുതല്‍ പ്രതിപത്തി കാണിക്കുന്ന സംഘടനയാണെ്‌ന്നോ തെറ്റിദ്ധരിക്കപ്പെടുകയാണ്.
ആര്‍.എസ്.എസ് ഒരു പുരുഷാധിപത്യ ്‌സംഘടനയാണെന്നും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അമേരിക്കയിലെ ഹിന്ദു സ്വയം സേവക സംഘത്തില്‍ കുടുംബങ്ങളെയാണ് ആധാരമാക്കുന്നത്. ഇന്ത്യയിലും പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലും കുടുംബാധിഷ്ഠിത പരിപാടികള്‍ നടക്കാറുണ്ട്. ആര്‍്.എസ്.എസിന് സമാനമായി സ്ത്രീകളുടെ രാഷ്ട്ര സേവികാ സമിതി ഉണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ രണ്ടും ഒരു യൂണിറ്റായി പ്രവര്‍ത്തിക്കാത്തതെന്ന് ഞാന്‍ അവരോട് ചോദിച്ചിരുന്നു. ചില പ്രത്യേക സന്ദര്‍്ഭങ്ങളിലല്ലാതെ സാമൂഹ്യജീവിതത്തില്‍ അത് പ്രായോഗികമാവില്ലെന്നു എന്നോടവര്‍ പറഞ്ഞു. ശാഖയിലൊക്കെ 9 ഉം 10 പ്രായത്തിലുളള കുട്ടികളാണ് കളിക്കുന്നത്. പലപ്പോഴും ഒരുമിച്ച് കായികമായി കളികളില്‍ ഏര്‍പ്പെടുന്നത് ശരിയാവുകയില്ല. അമേരിക്കയില്‍ പോലും സ്‌കൗട്ട്‌സില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗമാണുള്ളത്.
രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ പോവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ഹിന്ദു ആചാരങ്ങളുമായി താനടുത്ത് നില്‍ക്കുകയാണെന്ന തോന്നലുളവാക്കാനാണെന്ന് ്അദ്ദേഹം പറഞ്ഞു. അയാളൊരുഹിന്ദുവായി സ്വയം കരുതുന്നുണ്ടോ.എന്നാല്‍ അതൊരു നേട്ടമായാണ് രാഹുല്‍ കാണുന്നത്. ആര്‍.എസ്.എസിനെതിരായ അദ്ദേഹത്തിന്റെ ആക്രമണം അസാധാരണമായിട്ടാണ് എനിക്ക് തോന്നുന്നത്. അതദ്ദേഹത്തിനെന്തെങ്കിലും ഗുണം ചെയ്യുമോ. ഇല്ലെന്നാണെനിക്ക് തോന്നുന്നത്. ആര്‍.എസ്.എസും ബി.ജെ.പിയുമൊക്കെ ദേശീയതയുമായി ഒത്തുചേര്‍ന്നുകൊണ്ട് കഠിനമായി പ്രവര്‍ത്തിച്ചു. അത് സ്വായത്തമാക്കി. ശക്തമായ ദേശീയ നിലപാടെടുത്താലെ രാഹുലിനും ഇന്ത്യയില്‍ സ്വാധീനം നേടാന്‍ പറ്റൂ. അല്ലെങ്കില്‍ വിജയസാദ്ധ്യത കുറയും. ഒരു ഭാഗത്ത് അദ്ദേഹം ഹിന്ദുത്വയെ ആക്രമിക്കുകയാണ്. ഹിന്ദുത്വം തന്നെയാണ് ഹിന്ദുയിസവും. ആര്‍എസ്.എസ് ഒരു മതസംഘടനയല്ലെന്ന ഓര്‍മ വേണം. ഒരിക്കലുമതായിരു്ന്നില്ല. രാഹുലും പല ഇന്ത്യക്കാരും വിദേശികളും ഒക്കെ ആര്.എസ്.എസ് മത സംഘടനയാണെന്ന് ആരോപിക്കുകയാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളാണെന്നാണ് ആര്.എസ്. എസ് തലവന്‍ പറഞ്ഞത്. പലരും അതിനെ ശരിയായ അര്‍ത്ഥത്തില്‍് കാണുന്നില്ല. ഹിന്ദുത്വയെ ശാസ്ത്രീയമായി വ്യാഖ്യാനം ചെയ്ത ഒരാള്‍ സാവര്‍ക്കരാണ്. അദ്ദേഹമാണെങ്കില്‍ ഒരു നിരീശ്വര വാദിയും. എനിക്കറിയാവുന്ന പല
ആര്‍എസ്. എസുകാരും ദൈവമുണ്ടോ
എന്നു ഉറപ്പില്ലാത്തവരാണ്. മതം ആത്മീയമായ കാര്യമാണ്. അത് ആര്.എസ്.എസിന് ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല.
ഗോള്‍വാള്‍ക്കറുടെ മരണശേഷം സാവര്ക്കറിന്‍െ കാര്യത്തില്‍ ആര്.എസ്.എസി്ല്‍ ഒരു പുനരാലോചനയുണ്ടായിട്ടണ്ട്. മതം രാജ്യത്തെ പിറകോട്ട് നയിച്ചതാണെന്ന് കരുതിയ ആളായിരുന്നു സാവര്‍ക്കര്‍. അദ്ദേഹം തികഞ്ഞ വിപ്ലവകാരിയും ശക്തവും ഊര്‍ജസ്വലവും ആധുനികവും വികസിതവുമായ ഒരു രാജ്യം വിഭാവനം ചെയ്ത മഹാനുമായിരുന്നു. അദ്ദേഹത്തെ ഹിന്ദു ദേശീയവാദി എന്നു പറഞ്ഞ് പലരും വിമര്‍ശിച്ചു. എന്നാലിപ്പഴത് മാറി.
യോഗി ആദിത്യ നാഥ് ഒരിക്കലും ആര്.എസ്.എസിനകത്ത് പ്രവര്‍ത്തിച്ച ആളായിരുന്നില്ല. അദ്ദേഹത്തിന് ആര്.എസ്.എസിന്‍െ സാമൂഹ്യ പരിശീലനം കിട്ടിയിട്ട്ില്ല. പക്ഷേ ഉത്തര്‍ പ്രദേശില്‍ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍് ചെയ്യു്ന്നുണ്ട്. മോദിയുടെ നേതൃത്വത്തില്‍ വികസനത്തിനാണ് പ്രാധാന്യം എന്നദ്ദേഹത്തിനറിയാം.
ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ഭരണത്തില്‍ ആര്.എസ്.എസ് ഭരണഘടനാതീത ശക്തിയായി ഇടപെടു്ന്നു എന്ന് രാഹുല്‍ ആരോപിച്ചിരുന്നു. എനിക്കങ്ങനെ തോന്നുന്നില്ല. തീവ്രവാദികളായ ഒരു വ്യക്തികളുമില്ല എന്നതിനര്‍ഥമില്ല. നിങ്ങളവരുടെ പ്രവര്‍ത്തനം ശ്രദ്ധിക്കു. വളരെ വിദ്യാസമ്പന്നായ ആളുകളാണ് ആര്.എസ്.എസ് നേതൃത്വത്തിലുള്ളത്. അനുബന്ധ സംഘടനകളിലുടെ അവര്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അവര്‍ വിപ്ലവകാരികളല്ല. ഇതായിരുന്നു സവര്‍ക്കര്‍ക്ക് അവരുമായി ഉണ്ടായിരുന്ന പ്രശ്‌നം. ആര്.എസ്.എസ് തന്നെ പിന്തുണയ്ക്കണമെന്ന് സവര്‍ക്കര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമരത്തില്‍ ആര്.എസ്.എസ് ഒന്നും ചെയ്തില്ലെന്ന് ആരോപിക്കുന്നവരുണ്ട്. അത് ശരിയല്ല. ആര്‍്എസ് എസിനെ എതിര്ക്കുന്നര്‍
അവര്‍ വിപ്ലവകാരികളായിരുന്നുവെന്നും ആരോപിക്കുന്നുണ്ട്.
ആര്.എസ്. എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസാബളെ പറഞ്ഞതുപോലെ സംഘത്തില്‍ തലമുറ മാറ്റം വരികയാണ്. ശരിയായ ഓറിയന്റേഷനും പരിശീലനവും ലഭിച്ചവരും ശരിയായ കാഴ്ചപ്പാടുള്ളവരുമായ ആളുകളാണ് രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ വേണ്ടത്. അവര്‍ സര്‍ക്കാരിന്റെ ഭാഗമല്ല. മറിച്ച്
ഉപദേശകരുടെ കൃത്യമാണ്
അവര്‍ ചെയ്യുന്നത്. ആര്‍.എസ്.എസ് എല്ലായിടത്തുമുണ്ടെന്ന് ്‌രാഹുല്‍ ആരോപിക്കുമ്പോള്‍
് അദ്ദേഹം ശരിയാണ് പറയുന്നത്. ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ,അതായത് എല്ലായിടത്തും,
ആര്.എസ്.എസ് അനുകൂല സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചിക്കാഗോ സര്‍വകലാശാലയിലെ എന്റെ ഉപദേശകരായിരുന്ന പ്രൊഫസര്‍ ലോയ്ഡും സൂസന്ന റുഡോള്‍ഫുമായിരുന്നു ആദ്യമായി എം.എസ്. ഗോള്‍വാള്‍ക്കറെ കണ്ട വിദേശ അക്കാദമിക് വിദഗ്ദ്ധര്‍. ഞാനെന്റെ ഡെസര്‍്‌ട്ടേഷനെക്കുറിച്ചാലോചിച്ചപ്പോള്‍് വിദ്യാര്‍ഥി രാഷ്ട്രീയം പഠന വിഷയമാക്കാനാണ്
ആദ്യം ചിന്തിച്ചത്. ആര്‍.എസ്.എസിനെക്കുറിച്ച് പഠിക്കാന്‍
അവരാണ് എന്നോട് പറഞ്ഞത്്. അതുവരെ ആരും ആര്‍.എസ്.എസിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയിരുന്നില്ല. ഇത് കുറേയൊക്കെ ആര്.്എസ്.എസിന്റെ കുറ്റവും കൂടിയായിരുന്നു. കാരണം അവര്‍് പൊതുവേ അന്തര്‍മുഖരായിരു്ന്നു. ആര്.്എസ്.എസിെക്കുറിച്ച് പലരും എഴുതിയിരുന്നെങ്കിലും പലതും അടിസ്ഥാനപരമായി തെറ്റായിരുന്നുവെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.