സായ്കുമാറിനെ കണ്ട് ഭയന്ന് ബിന്ദുപണിക്കർ

1 min read

കുഞ്ഞിക്കൂനനിലെ വാസുവണ്ണനായി സായ്കുമാർ തകർത്താടി

കുഞ്ഞിക്കൂനൻ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ സായ്കുമാറിനെ കണ്ട് തിരിച്ചറിഞ്ഞില്ല എന്ന് വ്യക്തമാക്കുകയാണ് ബിന്ദു പണിക്കർ. വാസുവണ്ണൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് സായ്കുമാർ കുഞ്ഞിക്കൂനനിൽ അവതരിപ്പിച്ചത്. മേക്കപ്പിട്ടു നിൽക്കുന്ന സായ്കുമാറിനെ കണ്ടപ്പോൾ വശപ്പിശകുള്ള ആളായി തോന്നിയെന്നും ബിന്ദു പണിക്കർ വ്യക്തമാക്കുന്നു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിന്ദുവിന്റെ വാക്കുകളിലേക്ക്:
കുഞ്ഞിക്കൂനന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ സായ്‌ചേട്ടനെ കണ്ടിട്ട് എനിക്ക് മനസ്സിലായില്ല. കണ്ണൊക്കെ ചുമപ്പിച്ച് കൈലി മുണ്ടുടുത്ത് ഒരാൾ വേലിയിൽ ചാരി നിൽക്കുന്നത് കണ്ടു. ഒരു ഷോട്ട് കഴിഞ്ഞ് വന്നപ്പോഴും അയാൾ അവിടെത്തന്നെ നിൽക്കുന്നു. രണ്ടാമതും ഞാൻ പോയിട്ട് വന്നപ്പോഗും പുള്ളി അവിടെ ത്തന്നെ നിൽക്കുന്നത് കണ്ടു. നോക്കിയപ്പോൾ സിഗരറ്റൊക്കെ വലിക്കുന്നുണ്ട്. ഇയാൾ എന്താ ഒരു വശപ്പിശകായിട്ട് നിൽക്കുന്നത് എന്നോർത്ത് ഞാൻ അവിടെനിന്നും പോയി. പിന്നെയാണ് എനിക്ക് മനസ്സിലായത് അത് സായ് ചേട്ടൻ ആണെന്ന്.

വാസുവണ്ണനായി രൂപാന്തരപ്പെട്ടത് എങ്ങനെയെന്ന് സായ്കുമാറും വെളിപ്പെടുത്തുന്നു:
പട്ടണം റഷീദ് ആയിരുന്നു മേക്കപ്പ്. പുള്ളി ഒരു ചാക്ക് മീൾകളും കൊണ്ടാണ് വന്നത്. ഷാജി കൈലാസിന്റെ ചിത്രത്തിനായി ഞാൻ തല മൊട്ടയടിച്ചിരുന്നു. പിന്നീട് കിളിർത്തു വന്ന മുടി ബ്രൂൺ കളറാക്കി. എന്തൊക്കെ ചെയ്തിട്ടും വാസുവണ്ണൻ ആകുന്നില്ല. പിന്നീടൊരു മീശ എടുത്തുവെച്ചു. അപ്പോൾ കറക്ട് വാസു ആയി. പിന്നീട് കണ്ണ് ചുവപ്പിച്ചു. അത് കഥകളിക്കാർ ഉപയോഗിക്കുന്ന ചായം ആണ്. വയറ് വളരെ കുറവായിരുന്നു. അതുകൊണ്ട് എന്തൊക്കെയോ വയറിനു ചുറ്റും വെച്ച് കെട്ടി. പിന്നെ ഒരു സിഗരറ്റും വലിച്ച് ഞാൻ ഒരു മതിലിൽ ചാരി നിന്നു. സംവിധായകൻ ശശി ശങ്കറിന് പോലും ആളെ മനസ്സിലായില്ല. റഷീദ്, ശശി ശങ്കറിന്റെ അടുത്ത് ചെന്ന് വാസുവണ്ണൻ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ആ മതിലിന്റെയടുത്ത് ഒരാൾ നിൽക്കുന്നുണ്ട്, അയാളെപ്പോിെയിരിക്കണം വാസുവണ്ണൻ എന്ന് ശശി ശങ്കർ പറഞ്ഞു. എടൊ, ആ നിൽക്കുന്നത് തന്നെയാണ് വാസുവണ്ണൻ, അത് സായ്കുമാറാണ് എന്ന് റഷീദും.
വാസുവണ്ണന്റെ മീശ കാരണം ക്ലൈമാക്‌സിന്റെ ഷെഡ്യൂൾ മാറ്റിയ കാര്യവും വെളിപ്പെടുത്തി സായ്കുമാർ. കുഞ്ഞിക്കൂനന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത് മഴയത്തായിരുന്നു.  എന്നാൽ വിലപിടിപ്പുള്ള മീശ ഒട്ടിപ്പോകാതിരിക്കാൻ മഴയില്ലാതെയാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. സായ്കുമാർ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.