സിമ്പുവിന്റെ നായിക കീര്‍ത്തി സുരേഷ്
കെജിഎഫ് നിര്‍മാതാക്കളുടെ സുധ കൊങ്കര ചിത്രം വരുന്നു
1 min read
സിമ്പുവിന്റെ നായികയാകാന്‍ നടി കീര്‍ത്തി സുരേഷ്. സംവിധായിക സുധ കൊങ്കരയും കെജിഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസും ഒന്നിക്കുന്ന ചിത്രത്തിലാണ് ഇരുവരും നായികാ നായകന്മാര് ആകുന്നതെന്നാണ് ഇന്ത്യ ?ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇതാദ്യമായാണ് കീര്‍ത്തിയും സിമ്പുവും ഒന്നിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ചുള്ള ഔദ്യോ?ഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
ഏതാനും നാളുകള്‍ക്ക് മുമ്പ് സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ഹോംബാലെ ഫിലിംസ് പ്രഖ്യാപന വേളയില്‍ കുറിച്ചത്.
സൂരറൈ പോട്ര് എന്ന ചിത്രമാണ് സുധാ കൊങ്കരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സൂര്യ നായകനായി എത്തിയ ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അപര്‍ണയും സൂര്യയും അര്‍ഹരായിരുന്നു. എയര്‍ ഡെക്കാന്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര് ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സൂരറൈ പോട്ര് ഒരുക്കിയത്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അതേസമയം, കമല്‍ഹാസനൊപ്പം സിമ്പു അഭിനയിക്കുന്നുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരുവര്‍ക്കും ഒപ്പം മമ്മൂട്ടിയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ‘കൊറോണ കുമാര്‍’എന്ന ചിത്രമാണ് സിമ്പുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രം. ഗോകുല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കിട്പ്രഭുവിന്റെ മാനാട് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘മാനാട്’. ‘അബ്!ദുള്‍ ഖാലിഖ്’ എന്ന നായക കഥാപാത്രമായി ചിമ്പു എത്തിയപ്പോള്‍ എസ് ജെ സൂര്യയാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്.