അണ്ണന്‍ സൂര്യയെ നായകനാക്കി
സിനിമ സംവിധാനം ചെയ്യാനൊരുങ്ങി
തമ്പി കാര്‍ത്തി
1 min read
സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് നടന്‍ കാര്‍ത്തി. അണ്ണന്‍ സൂര്യക്ക് മാത്രമെ തന്നെ മനസിലാക്കാന്‍ സാധിക്കുള്ളൂവെന്നും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുക എന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്നും കാര്‍ത്തി പറഞ്ഞു. സര്‍ദാര്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു കാര്‍ത്തി.
വേറെ ആരാണ് എന്നെ വിശ്വസിക്കുന്നത് ? എന്നെ സിനിമയിലേയ്ക്ക് കൈപിടിച്ച് കൊണ്ടുവന്നത് അണ്ണനാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. അനായാസം കഥാപാത്രമാകുകയും കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുന്ന നടനാണ് സൂര്യ. സംവിധാന സഹായിയായി തുടങ്ങിയ കാലം മുതല്‍ ചേട്ടനൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ മോഹമാണ്. എന്നെ നന്നായി മനസിലാക്കാന്‍ അദ്ദേഹത്തിനാകും. അതുകൊണ്ട് തന്നെ ജോലി ചെയ്യാന്‍ എളുപ്പമായിരിക്കും. എനിക്ക് സംശയം തോന്നിയാല്‍ പോലും അദ്ദേഹം അത് നന്നായി മനസിലാക്കും’, എന്നാണ് കാര്‍ത്തി പറഞ്ഞത്. തന്റെ ആദ്യ സംവിധാന സംരംഭം ഉടന്‍ ഉണ്ടാകുമെന്നും കൃത്യമായ പദ്ധതി നിലവില്‍ മനസില്‍ ഇല്ലെന്നും കാര്‍ത്തി വ്യക്തമാക്കി. മണിരത്‌നത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു കാര്‍ത്തിയുടെ തുടക്കം.