ദുരൂഹത നിറഞ്ഞ് പത്തനംതിട്ട അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 12 സ്ത്രീകള്‍
1 min readപത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ തിരോധാനക്കേസുകളില്‍ പുനരന്വേഷണം നടത്തും. പത്തനംതിട്ട ജില്ലയില്‍ അഞ്ചുവര്‍ഷത്തിനിടെ 12 സ്ത്രീകളെയാണ് കാണാതായത്. എല്ലാ കേസുകളും വീണ്ടും വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മൂന്ന് കേസുകള്‍ ആറന്മുള പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്.
അഞ്ചുവര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍നിന്ന് കാണാതായത് 14 പേരാണ്. ഇവരുടെ തിരോധാനക്കേസുകളിലും വിശദമായ അന്വേഷണം തുടങ്ങി.
അതേസമയം, നരബലി നടന്ന വീടിനു സമീപം എട്ട് വര്‍ഷം മുന്‍പ് നെല്ലിക്കാലാ സ്വദേശിനി സരോജിനി ദുരൂഹചാഹചര്യത്തില്‍ മരിച്ചിരുന്നു. മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികില്‍നിന്നാണു ലഭിച്ചത്. ഇവരുടെ ശരീരത്തില്‍ 46 മുറിവുകളാണ് ഉണ്ടായിരുന്നത്. മുറിവുകളിലേറെയും കൈകകളിലായിരുന്നു. അതിലൂടെ രക്തം വാര്‍ന്നാണ് അവര്‍ മരിച്ചത്. ആ കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ കൊലപാതകം നരബലിയാണോയെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.