കയറ്റുമതി 75 രാജ്യങ്ങളിലേക്കെത്തിച്ച് സൈക്കിള്‍ അഗര്‍ബത്തി

1 min read

തിരുവനന്തപുരം -ലോകം മുഴുവന്‍ തങ്ങളുടെ സുഗന്ധം വ്യാപിപ്പിക്കുകയാണ് മൈസൂരിലെ സൈക്കിള്‍  ബ്രാന്‍ഡ് അഗര്‍ത്തി. 75 രാജ്യങ്ങളിലേക്കാണ് സൈക്കിള്‍ ബ്രാന്‍ഡ് അഗര്‍ബത്തി കയറ്റി അയയ്ക്കുന്നതെന്ന് സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി മാനേജിംഗ് ഡയറക്ടര്‍ അര്‍ജുന്‍ രംഗ  മലയാളി ന്യൂസ് ലൈവിനോട് പറഞ്ഞു.
 1948ല്‍ മൈസൂരില്‍ അര്‍ജുനിന്റെ മുത്തച്ഛനായ എന്‍ രംഗറാവുവാണ്  സൈക്കിള്‍ ബ്രാന്‍ഡ് അഗര്‍ബത്തി തുടങ്ങിയത്. അന്ന് ഫ്രാന്‍സില്‍ നിന്ന് സുഗന്ധ ദ്രവ്യങ്ങളുണ്ടാക്കുന്നത് സംബന്ധിച്ച പുസ്തകങ്ങള്‍ വരുത്തിയാണ് മൈസൂരില്‍ ഇവര്‍ പെര്‍ഫ്യൂമറി ലാബ് തുടങ്ങിയത്. തങ്ങളുടെ സുഗന്ധ ദ്രവ്യക്കൂട്ടിന്റെ രഹസ്യം ഇതുവരെ പുറത്ത് ്‌കൈമാറിയിട്ടില്ലെന്നും രംഗ പറഞ്ഞു.

 യു.എസില്‍ നിന്ന് 2000ല്‍ എം.ബി.എ ബിരുദം നേടിയ  ശേഷമാണ് അര്‍ജുന്‍ രംഗ അഗര്‍ബത്തി ബിസിനസ്സിലേക്ക് തിരിഞ്ഞത്.  ഇപ്പോള്‍ പ്രതിവര്‍ഷം 13 ബില്യന്‍ അഗര്‍ബത്തികളാണ് സൈക്കിള്‍ ബ്രാന്‍ഡ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ അഗര്‍ബത്തി വ്യപാരത്തിന്റെ 15 ശതമാനവും കൈകാര്യം ചെയ്യുന്നത് സൈക്കിള്‍ ബ്രാന്‍ഡാണ്.  ഇതോടൊപ്പം പൂജയ്ക്കാവശ്യമായ എണ്ണ, വിളക്കുകള്‍, കുങ്കുമം, കോട്ടണ്‍ തിരി, മഞ്ഞള്‍, കര്‍പ്പൂരം എന്നിവയുടെ വിപണനവും ഇവര്‍ ചെയ്യുന്നുണ്ട്.

 ഹിന്ദുക്കളുടെ ആദ്ധ്യാത്മികമായ ആവശ്യങ്ങള്‍ പുറമേയുള്ള ഉപഭോഗവും അഗര്‍ബത്തി നേടിക്കഴിഞ്ഞു.  കത്തോലിക്ക രാജ്യമായ ബ്രസീലില്‍ വലിയ വിപണിയാണ് സൈക്കിള്‍ ബ്രാന്‍ഡ് അഗര്‍ബത്തി നേടിയത്.  ധാര്‍മ്മികതയിലൂന്നിയ ബിസിനസ്സാണ് തങ്ങള്‍ നടത്തുന്നതെന്നും രംഗ പറഞ്ഞു.

 കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ ഭാഗമായി  അന്ധരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മൈസൂരില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും കമ്പനി നടത്തുന്നു. ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലായി 120 കുട്ടികളാണ് ഇവിടെ ഉള്ളത്. നൈപുണ്യ വികസനം ലക്ഷ്യമാക്കി മൈസൂരില്‍ തന്നെ കമ്യൂണിറ്റി ഡവലപ്‌മെന്റെ സെന്ററും കമ്പനി നടത്തുന്നുണ്ട്. സര്‍ക്കാര്‍ പറയുന്ന രണ്ട് ശതമാനത്തേക്കാളും സി.എസ്.ആര്‍ പ്രവര്‍ത്തനം കമ്പനി നടത്തുന്നുണ്ട്. നിരന്തരമായ നവീകരണമാണ് തങ്ങളെ വിജയത്തിലേക്ക് നയിക്കുന്നതെന്നും അര്‍ജനുന്‍ രംഗ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.