നിറഞ്ഞുകവിഞ്ഞ് തിയേറ്ററുകൾ, ഹാപ്പിയായി ഉടമകളും

1 min read

രജനികാന്ത് ചിത്രം ജയിലറിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നു തിയേറ്റർ ഉടമകൾ. ഒരിടവേളയ്ക്കുശേഷമാണ് കേരളത്തിലെ തിയേറ്ററുകൾ നിറഞ്ഞുകവിയുന്നത്. റിലീസ് ദിവസം രാവിലെ 6 ആറുമുതൽ രാത്രി11 മണി വരെ ഷോ നടത്തി പല തിയേറ്ററുകളും. 22 ഷോ വരെ നടത്തിയ തിയേറ്ററുകളുമുണ്ട്. എല്ലാ ഷോയും ഹൗസ്ഫുൾ ആണ്. അടുത്ത കാലത്തൊന്നും ഇത്രയും ഹരം ഒരു സിനിമയ്ക്കും ഉണ്ടായിട്ടില്ല. വലിയ ആഘോഷമാണ് തിയേറ്ററിൽ നടക്കുന്നത്. ലാലേട്ടൻ വരുമ്പോഴും രജനീകാന്ത് വരുമ്പോഴും ഭയങ്കര കയ്യടിയാണ്. തിയറ്ററിനകത്ത് മാത്രമല്ല പുറത്തും വലിയ കയ്യടിയാണ്. സിനിമ കണ്ട് ആളുകൾ ഇറങ്ങിവരുമ്പോൾ പുറത്ത് നിൽക്കുന്നവർ കയ്യടിക്കുന്നു. അധികഷോ വച്ചു കഴിഞ്ഞാൽ അരമണിക്കൂർ കൊണ്ടുതന്നെ ഹൗസ്ഫുൾ ആകും.

Related posts:

Leave a Reply

Your email address will not be published.