സൂറത്ത് വിധിയില്‍ പുനര്‍വിചാരണ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടില്ല?
1 min readകോടതി കല്‍പ്പന പരിഭാഷപ്പെടുത്താന്‍ അഭിഭാഷകര്‍ വിയര്‍ക്കുന്നോ
മുന്‍ വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ഇതുവരെയും സൂറത്ത് വിധിയില്‍ പുനര്‍ വിചാരണ ആവശ്യപ്പെട്ടിട്ടില്ല. മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ മോദി എന്നലന മറ്റു പിന്നോക്ക ജാതിയില്‍പ്പെട്ട ഗുജറാത്തിലെ പൗരന്‍മാര്‍ കുലനാമമായി ഉപയോഗിച്ചു പോരുന്ന പേരിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചത് വ്യക്തിഹത്യ നടത്തുന്നതിന് തുല്യമാണ്. മാത്രമല്ല ഇത് ഒരു സാമൂഹിക കളങ്കം തന്നെയാണ് വരുത്തി തീര്‍ത്തിരിക്കുന്നത്. ഈ കേസില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ 2 വര്‍ഷത്തെ ജയില്‍ തടവിനും പിഴയൊടുക്കണമെന്നും ശിക്ഷിച്ചിരുന്നു.
കോടതി വിധിയില്‍ ശിക്ഷ നല്‍കുന്നതോടെ സമൂഹത്തിനാകെ ഇത്തരത്തില്‍ ഗൗരവമുളള നിയമലംഘനം പൊതുജനങ്ങളെ പ്രതിനിധീകരിക്കുന്ന എം.പി തലത്തില്‍പ്പെട്ടവര്‍ നടത്തരുതെന്ന സന്ദേശം നല്‍കാനാണ് കോടതി ആഗ്രഹിക്കുന്നത്. എം.പിയില്‍ നിന്ന് ഇത്തരത്തില്‍ ഒരു പിഴ സംഭവിക്കുന്നത് കുറ്റകൃത്യത്തിന്റെ വ്യാപ്തി വലുതാക്കുന്നുവെന്ന് കോടതി നിരീക്ഷിക്കുന്നു. ഇത്തരക്കാര്‍ക്ക് നല്‍കുന്ന ശിക്ഷയില്‍ ഇളവ് വരുത്തിയാല്‍ ഇതിന്റെ അനന്തര ഫലം എന്താണെന്ന് ഊഹിക്കാമെന്ന ദീര്‍ഘ വീഷണം കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും എന്തും പറയാമെന്നത് ഒഴിവാക്കാനുള്ള സാഹചര്യമാണ് കോടതി രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ മുന്നോട്ട് വെയ്ക്കുന്നത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക പല്ലവി ഗോഷിന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസ് പുനര്‍വിചാരണക്ക് അപേക്ഷിക്കാത്തത് കോടതി വിധി ഗുജറാത്തിയില്‍ ആയതിനാല്‍ പരിഭാഷക്ക് സമയം എടുക്കുന്നതാണോ എന്ന് പരിഹാസിക്കുന്നു.
ഇത് തന്നെ ആശ്ചം ര്യപ്പെടുത്തുന്നതായും അഭിഷേക് മനു സിങ്വിയും സല്‍മാന്‍ ഖുര്‍ഷിദും , പി ചിദംബരവുമടക്കം കോണ്‍ഗ്രസിന് മുതിര്‍ന്ന അഭിഭാഷക നിരയുണ്ടായിട്ടിണ്ടും കോമാളി രാജകുമാരനായ രാഹുല്‍ ഗാന്ധിയുടെ കേസില്‍ ഇവര്‍ക്ക് എന്ത് സംഭവിച്ചിരിക്കാം എന്ന് അവര്‍ ചോദിക്കുന്നു. മാത്രമല്ല കപില്‍ സിബലിനോ ഗുജറാത്തി രാജ്യസഭ എംപി ശക്തി സിങ് ഗോയലിനോ്തു കോണ്‍ഗ്രസ് നേതാവ് അമീ യാജ്‌നികിനോ അഭിഭാഷകനായിരിക്കെ എന്തു കൊണ്ട് കോടതി വിധി ഗുജറാത്തിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ സാധിച്ചില്ല എന്ന് അവര്‍ ആക്ഷേപം ഉന്നയിക്കുന്നു. മാത്രമല്ല ഇത്തരത്തില്‍ ഒരു പ്രബലമായ അഭിഭാഷക നിര തന്നെ കോണ്‍ഗ്രസിനുള്ളിലുണ്ടായിട്ടും നടപടിക്രമം സംബന്ധിയായ തടസ്സം എന്ന് ഇതിനെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത് എന്തിനെന്നും അവര്‍ ചോദിക്കുന്നു.