രാഹുല്‍ വീണ്ടും പട്ടി വിവാദത്തില്‍
1 min readപട്ടിക്ക് വേണ്ടാത്ത ബിസ്‌കറ്റ് കോണ്‍ഗ്രസുകാരന് നല്‍കി ആത്മാഭിമാനം ഉള്ളത് കൊണ്ട് താന്‍ അന്നേ പാര്‍ട്ടി വിട്ടെന്ന് ഹിമന്ദബിശ്വ ശര്‍മ്മ
ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും പട്ടി വിവാദത്തില്‍. ജാര്ഖണ്ഡിലെ റാഞ്ചിയിലെത്തിയപ്പോഴായിരുന്നു ഇപ്പോഴത്തെ പുതിയ പട്ടി വിവാദം ഉണ്ടായത്.
ജോഡോ യാത്രയ്ക്കിടെ ജീപ്പില്‍ ഒരുപട്ടിയെ അടുത്തിരുത്തിയിട്ടുണ്ട് രാഹുല്‍ എന്ന് വീഡിയോയില്‍ കാണാം. രാഹുല്‍ പട്ടിക്ക് ബിസ്‌കറ്റ് കൊടുക്കുകയാണ്. ആദ്യം ബിസ്‌കറ്റ് മണത്തുനോക്കിയ പട്ടി പക്ഷേ അത് സ്വീകരിച്ചില്ല. ഇതോടെ രാഹുല്‍ തന്നെ സ്വീകരിക്കാനെത്തിയ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് ആ ബിസ്‌കറ്റ് നല്‍കി. ഈ വീഡിയോ ആണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആയത്. ഇതോടെ വ്യാപകമായ പ്രതിഷേധമാണ് രാഹുലിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഉയരുന്നത്.
ഇക്കാര്യത്തില്‍ ബി.ജെ.പി വക്താവ് അമിത് മാളവ്യ പ്രതികരിച്ചതിങ്ങനെ
കുറച്ചു ദിവസം മുമ്പാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‌ഗെ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാരെ പട്ടിയോടുപമിച്ചത്. ഇപ്പോഴിതാ രാഹുല്‍ ഗാന്ധി പട്ടിക്ക് ബിസ്‌കറ്റ് കൊടുക്കുന്നു. പട്ടി അത് തിന്നാതായപ്പോള്‍ അത് വാങ്ങി കോണ്്ഗ്രസ് പ്രവര്‍ത്തകനു കൊടുക്കുന്നു.
ഒരു പാര്‍ട്ടിയുടെ അദ്ധ്യക്ഷനും കിരീടാവകാശിയായ രാജകുമാരനും പ്രവര്‍ത്തകരെ പട്ടികളെപ്പോലെ കാണുമ്പോള്‍ ആ പാര്‍ട്ടി ഇല്ലാതാവുമെന്നത് സ്വാഭാവികമല്ലെ എന്നദ്ദേഹം ചോദിക്കുന്നു.
പണ്ട് എന്നുവച്ചാല്‍ ഏഴെട്ട് വര്‍ഷം മുമ്പ്, ഇന്നത്തെ അസം മുഖ്യമന്ത്രി അന്ന് അസമിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്നു. സംഘടനാ പരമായ ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശര്‍മ്മ മുന്‍കൂട്ടി അനുവാദമെടുത്ത് രാഹുലിനെ കാണാന്‍ ചെന്നു. എന്നാല്‍ രാഹുല്‍ ചെയ്തതെന്താണ്. നേതാക്കളെ അടുത്തിരുത്തി രാഹുല്‍ പട്ടിയോടെ കളിക്കുകയായിരുന്നു. രാഹുലിന്റെ പട്ടിയുടെ പ്ലേറ്റില്‍ നിന്ന് ബിസ്‌കറ്റ് എടുത്തു തിന്നാന്‍ രാഹുല്‍ ഹിമന്ദയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഖാര്‍ഗെ ബൂത്ത് ഏജന്റുമാരെ പട്ടിയോടുപമിക്കുന്നു. പട്ടിക്ക് വേണ്ടാത്ത ബിസ്‌കറ്റ് ഇപ്പോള്‍ രാഹുല്‍ പ്രവര്‍ത്തകനു നല്‍കുന്നു. ഇതാണ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പരിഗണനയെന്ന് മറ്റൊരു ബി.ജെ.പി നേതാവായ പല്ലവി സി.ടി ആരോപിക്കുന്നു.
പല്ലവിയുടെ ട്വീറ്റിനോട് പ്രതികരിച്ച ഹിമന്ദ ബിശ്വാസ് ശര്‍മ്മ പറഞ്ഞത് രാഹുലിന്റെ പട്ടിയുടെ പ്ലേറ്റി്ല്‍ നിന്ന് ബിസക്റ്റ് തിന്നാത്ത ഒരേ ഒരു കോണ്‍ഗ്രസ്ുകാരന്‍ താനായിരിക്കുമെന്നാണ്. രാഹുലിന് മാത്രമല്ല ആ കുടുംബത്തിലെ ഒരാള്‍ക്കും എന്നെക്കൊണ്ട് ബിസ്‌കറ്റ് തീറ്റിക്കാന്‍ പറ്റിയില്ല. ഒരു ഇന്ത്യക്കാരനെന്ന നിലയിലും ഒരു ആസാംകാരന്‍ എന്ന നിലയിലും ഞാന്‍ അഭിമാനം കൊള്ളുന്നു. പട്ടിയുടെ കൂടെയുള്ള ബിസ്‌കറ്റ് വേണ്ടാത്ത ഞാന് പാര്ട്ടിയില്‍ നിന്നുംരാജിവച്ചു.
നേരത്തെ 2021 ജൂണില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഒരഭിമുഖത്തില്‍ 2016ലെ അസം തിരഞ്ഞെടുപ്പിന് മുമ്പ് താന്‍ രാഹുല്‍ ഗാന്ധിയെ കണ്ട കാര്യം വെളിപ്പെടുത്തിയിരുന്നു.
അദ്ദേഹം പറഞ്ഞതിങ്ങനെ
രാഹുലിനെ കാണാന്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് ചായയും ബിസ്‌കറ്റും തന്നു. ഞങ്ങളെ യിരുത്തി രാഹുല്‍ പട്ടിയോടെ കളിക്കുകയായിരുന്നു. അപ്പോള്‍ തന്നെ രാഹുലിന്റെ പട്ടി ഞങ്ങളുടെ പ്ലേറ്റില്‍ നിന്ന് ബിസ്‌കറ്റ് എടുത്തു തിന്നു. അപ്പോള്‍ രാഹുല്‍ എന്നെ നോക്കി ചിരിച്ചു. ഇയാളെന്താണ് ചിരിക്കുന്നതെന്നാണ് ഞാനാലോചിച്ചത്. രാഹുല്‍ കോളിംഗ് ബെല്‍ അമര്‍ത്തി ആരോടെങ്കിലും പ്ലേറ്റ് മാറ്റിക്കൊണ്ടുവരാന്‍ പറയുമെന്നാണ് ഞാന്‍ കരുതിയത്.
എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ ജോഷി, ഗൊഗോയ് എന്നിവരൊക്കെ അതേ പ്ലേറ്റില്‍ നിന്ന് ബിസകറ്റ് എടുത്തു തിന്നുന്നതാണ് കണ്ടത്. ഞാനവിടത്തെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നില്ല. എന്നാല്‍ എനിക്ക് മനസ്സിലായി ഇത് ഇവിടത്തെ സ്ഥിരം പതിവാണെന്ന്. അതോടെ തീരുമാനിച്ചു. ഇതുകൊണ്ടുമതിയായി. ഈ രാഹുല്‍ ഉള്ള പാര്‍ട്ടിയില്‍ ഞാനില്ലെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു.
പാര്‍ട്ടി വിടുന്നതിന് മുമ്പ് സോണിയയെ കണ്ടു. ഒരിക്കല്‍ കൂടി രാഹുലിനെ കാണാന്‍ അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ വീണ്ടും രാഹുലിനെ കണ്ടു. ഓരോ തവണ കാര്യം പറയുമ്പോഴും അതുകൊണ്ടെന്താ ? so what എന്ന് ചോദിക്കുകയായിരുന്നു രാഹുല്‍ ചെയത്. 20 മിനിട് നേരത്തെ കൂടിക്കാഴ്ചയില്‍ 50 തവണയെങ്കിലും സോ വാട്ട് എന്ന് രാഹുല്‍ ചോദിച്ചിരുന്നു. അത്രയ്ക്കും മാടമ്പിത്തരമാണ് രാഹുല്‍ കാട്ടിയത്. അവിടെ രാഹുല്‍ പറഞ്ഞതൊന്നും പുറത്തുപറയാന്‍ കൊള്ളാത്തതുകൊണ്ട് താന്‍ പറയുന്നില്ലെന്നാണ് ഇന്ത്യന്‍ എക്സ്സ്പ്രസ്
ലേഖകനോട് ശര്‍മ്മ പറഞ്ഞത്. ഏതായാലും തന്നെ പാര്‍ട്ടിയില്‍ നിന്ന് ചാടിപ്പിച്ചതിന് രാഹുലിനോട് ശര്‍മ്മയ്ക്ക് നന്ദിയുണ്ട്. രാഹുല്‍ ഇല്ലായിരുന്നെങ്കില്‍ ഞാന് ഇപ്പോഴും പാര്ട്ടി വിടുമായിരുന്നില്ല. അങ്ങനെയാണെങ്കില് ഞാന്‍ ബി.ജെ.പിയിലെത്തുമായിരുന്നില്ല. അസമിലെ മുഖ്യമന്ത്രിയുമാകുമായിരുന്നില്ല. ഹിമന്ത പറഞ്ഞു.