മറുനാടനെ തീർത്തേ അടങ്ങൂ എന്ന് പിവി അൻവർ എംഎൽഎ
1 min readരാജ്യദ്രോഹക്കുറ്റം ആരോപിച്ച് മറുനാടനെതിരെ ഡിജിപി ക്ക് പരാതി
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ ഫെയ്സ്ബുക്കിലൂടെയാണ് പിവി അൻവർ എംഎൽഎ ഇതുവരെ യുദ്ധം ചെയ്തിരുന്നത്. ഇപ്പോൾ പോരാട്ടത്തിന്റെ രൂപം മാറിയിരിക്കുന്നു. ഷാജനെതിരെ
രാജ്യ ദ്രോഹക്കുറ്റം ആരോപിച്ച് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് പിവി അൻവർ എംഎൽഎ . ഗുരുതരമായ ആരോപണങ്ങളാണ് Pv അൻവർ ഷാജനും കുടുംബത്തിനുമെതിരെ ഉന്നയിച്ചിട്ടുള്ളത്. കേരള പൊലീസിന്റെ വയർലെസ് മെസേജ് ചോർത്തി വാർത്ത ചെയ്തെന്നാണ് പരാതി. ഇത് വളരെ ഗൗർവമേറിയതാണെന്നും അതീവരഹസ്യമായ വിവരങ്ങൾ മറുനാടന് എങ്ങനെ ലഭിച്ചെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആശ്യപ്പെടുന്നു.. സംസ്ഥാന .പൊലീസ് സേന, മറ്റ് കേന്ദ സേനകൾ എന്നിവയുടെ വയർലെസ് മെസേജുകൾ, ഫോൺ സന്ദേശങ്ങൾ, ഇ-മെയിൽ എന്നിവ ഹാക്ക് ചെയ്യാനുളള സാങ്കേതിക സംവിധാനങ്ങൾ മറുനാടനുണ്ട്. ഷാജനും ബന്ധുക്കളും ഇടയ്ക്കിടെ വിദേശ യാത്ര നടത്തുന്നത് , ഇങ്ങനെ ഹാക്ക് ചെയ്തെടുക്കുന്ന മെസേജുകൾ കൈമാറാനാണോ എന്ന് സംശയിക്കുന്നു. ഇയാളുടെ പാസ്പോർട്ട് പരിശോധിക്കണം. വിദേശ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാണ് മറുനാടന്റെ പ്രവർത്തികൾ. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വീഡിയോ കണ്ടെത്തണം. 2 വർഷം മുമ്പ് കൊല്ലം ജില്ലയിലെ വ്യവസായിയും പ്ലാന്ററുമായ മുരുകേഷ് നരേന്ദൻ ഫോൺ സംഭാഷണങ്ങൾ ഹാക്ക് ചെയ്യുന്നതിനാവശ്യമായ മെഷിനറികൾ വാങ്ങുവാൻ ഷാജന് 50 ലക്ഷം രൂപ നൽകി. പൂനെയിലെ ഏതോ രഹസ്യ കേന്ദ്രത്തിലാണ് ഈ സ്ഥാപിച്ചിട്ടുള്ളത്. . സഹോദരന്മാരായ ഷോജൻ സ്കറിയ, സോജൻ സ്കറിയ എന്നിവരാണ് ഇവ രഹസ്യമായി കൈകാര്യം ചെയ്യുന്നത്.
രാജ്യസുരക്ഷക്ക് ഭീഷണിയായ ഷാജൻ സ്കറിയയെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും രാജ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുമാണ് അൻവർ ആവശ്യപ്പെടുന്നത്.