ചരിത്രസത്യത്തെ ധീരമായി അവതരിപ്പിച്ച സിനിമയാണ് പുഴ മുതൽപുഴ വരെ – സ്വാമി ഉദിത് ചൈതന്യ

1 min read

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒഴുകുകയാണ് പുഴ.
രാമസിംഹന്റെ പുഴ മുതൽ പുഴ വരെ എന്ന സിനിമ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുന്നു. മടിച്ചു നിന്ന തിയേറ്ററുകൾ പലതും സിനിമ പ്രദർശിപ്പിക്കാൻ മുന്നോട്ടു വരുന്നു. 1921ൽ മലബാറിലെ ഹൈന്ദവ ജനത അനുഭവിച്ച ക്രൂരതകൾ എത്രമാത്രമാണെന്ന് സിനിമ വ്യക്തമാക്കുന്നു. ക്രൂരതകൾക്കിരയായ വ്യക്തികളുടെയും കുടുംബങ്ങളുടെയും അനന്തര തലമുറ സിനിമ കണ്ട് കണ്ണീരൊഴുക്കി. സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും വികാരാധീനരായാണ് സംസാരിച്ചത്. കുട്ടിക്കാലത്ത് അപ്പനപ്പൂപ്പൻമാർ പറഞ്ഞു കേട്ട കാര്യങ്ങളാണ് അഭ്രപാളികളിൽ കണ്ടതെന്ന് അവർ തുറന്നു പറയുന്നു. ഒരു നൂറ്റാണ്ടു മുൻപ് തങ്ങളുടെ പൂർവികർ നേരിട്ട യാതനകളുടെ കാഠിന്യം അവർ നേരിട്ട് മനസ്സിലാക്കുന്നു. നവമാധ്യമങ്ങളിലൂടെ അവർ അക്കാര്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.
തങ്ങൾ പഠിച്ചതൊന്നുമല്ല സത്യമെന്ന് തിരിച്ചറിഞ്ഞ ജനത പ്രതികരിക്കുകയാണ്. അത്തരത്തിലൊന്നാണ് സ്വാമി ഉദിത് ചൈതന്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ചരിത്രസത്യത്തെ എക്കാലത്തും മറച്ചുവയ്ക്കാനാവില്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം.

സത്യമേവ ജയതേ , ചരിത്ര സത്യത്തെ ധീരമായി അവതരിപ്പിച്ച Movie യാണ് “പുഴ മുതൽ പുഴ വരെ” ഇത്രയും നാൾ മറച്ചുവച്ച യഥാർത്ഥസത്യത്തിനു ജനങ്ങൾ നൽകിയ സ്വീകാര്യതയാണ് ഈ ചരിത്ര സത്യത്തിന്റെ വിജയം.

സത്യ ന്യേഷികളായ ജനങ്ങളുടെ മനസ്സു നിറഞ്ഞ സഹായo കൊണ്ട് നിർമ്മിച്ച ഏക Movie എന്ന പ്രത്യേകതയും” പുഴ മുതൽ പുഴ വരെ ” നേടി എന്നത് ചലചിത്ര രംഗത്ത് തന്നെ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു.

തുടർച്ചയായ പ്രതിബന്ധങ്ങളും വെല്ലുവിളികളും കൊണ്ട് ഉണ്ടായ തടസങ്ങൾ ധീരമായി നേരിട്ട് ഈ ചരിത്രസത്യം ലോകത്തിനു മുമ്പിൽ അവതരിപ്പിച്ച നിർമ്മാതാവും സംവിധായകനുമായ രാമസിംഹൻ ജീ എന്ന മഹാന്മാവിനോട് ഓരോ കേരളീയനും കടപ്പെട്ടിരിക്കുന്നു. 1921 ൽ നമ്മുടെ പൂർവ്വികർ നേരിട്ട മനുഷ്യത്വരഹിത ക്രൂരത വെളിച്ച മാക്കിയ ഈ ചരിത്രം കാണുമ്പോൾ അന്നത്തെ പിടഞ്ഞുമരിച്ച ആത്മാക്കൾ രാമസിംഹൻജിയെ അനുഗ്രഹിക്കും . ധീരനായി സത്യത്തെ വെളിച്ചമാക്കിയ രാമസിംഹജി യെ ഹൃദയാർപ്പണത്തോടെ നമിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.