പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.15 ശതമാനമാക്കി ഉയർത്തി കേന്ദ്രസർക്കാർ

1 min read

ന്യൂഡൽഹി : 2022-23 സാമ്പത്തിക വർഷത്തിലെ പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.15 ശതമാനമാക്കി ഉയർത്തി കേന്ദ്രസർക്കാർ. രാജ്യത്തെ അഞ്ച്‌ കോടി വരിക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം പലിശ നിരക്ക് 8.1 ശതമാനമായിരുന്നു.
ഇന്നു നടന്ന എംപ്ലോയീസ്‌ പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ)
യോഗത്തിലാണ് പലിശ നിരക്ക് ഉയർത്താൻ തീരുമാനമായത്. പലിശ നിരക്ക് ഉയർത്തുന്നതിന് ധനമന്ത്രാലയത്തിന്റെ അനുമതി കൂടി ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ശുപാർശ ഇ.പി.എഫ്.ഒ ധനകാര്യമന്ത്രാലയത്തിന് സമർപ്പിക്കും.

Related posts:

Leave a Reply

Your email address will not be published.