സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം
1 min readതിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസിനുമുന്നില്‍ പ്രതിപക്ഷത്തിന്റെ അസാഘാരണ പ്രതിഷേധം. ഓഫീസിനു മുന്നില്‍ യുഡിഎഫ് സത്യാഗ്രഹം ആരംഭിച്ചു. പ്രതിഷേധക്കാരെ തടയാന്‍ വാച്ച് ആന്റ് വാര്‍ഡ് എത്തിയതോടെ ഓഫീസിനു മുന്നിലെ ബഹളം രൂക്ഷമായി. സ്പീക്കര്‍ പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും സ്പീക്കര്‍ അപമാനമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
സ്പീക്കര്‍ ഓഫീസിലേക്ക് എത്താത്ത സമയത്ത് വാച്ച് ആന്റ് വാര്‍ഡ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എല്‍ എമാരും ഓഫീസിനുമുന്നിലുണ്ട്. അതോടോപ്പം ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുപോരും നടക്കുന്നുണ്ട്. വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ ബലം പ്രയോഗിച്ച് മാറ്റി. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്പീക്കറുടെ ഓഫീസിന് മുന്നില്‍ എത്തി. സഭയില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം.