ഐജി പി.വിജയന് സ്ഥാന കയറ്റം വകുപ്പുതല അന്വേഷണത്തിനുശേഷം
1 min readഐജി പി.വിജയന്റെ സ്ഥാന കയറ്റത്തില്‍ തീരുമാനമായില്ല. ഏലത്തൂര്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ പി.വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഉത്തരവ് നവംബര്‍ 13ന് പുറത്തിറക്കിയത്. ഐജിയുടെ സ്ഥാന കയറ്റത്തെ സംബന്ധിച്ച് യോഗം ഇന്നലെ ചേര്‍ന്നിരുന്നു. സ്‌ക്രീനിങ് കമ്മിറ്റിയായിരുന്നു തീരുമാനമെടുക്കേണ്ടിയിരുന്നത് എന്നാല്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനാല്‍ അതുകഴിഞ്ഞശേഷം സ്ഥാനക്കയറ്റം നല്‍കാം എന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവരാണ് സ്‌ക്രീനിങ് കമ്മറ്റിയിലുള്ളത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഐജി പി.വിജയന്റെ സസ്‌പെന്‍ഷന്‍. ഒരു വിശദീകരണം പോലും ചോദിക്കാതെയായിരുന്നു അഞ്ചു മാസത്തെ സസ്‌പെന്‍ഷന്‍..സസ്‌പെന്‍ഷനു പിന്നാലെ നടപടിയിലേക്കു നയിച്ച കാരണങ്ങള്‍ കളവാണെന്നു ചൂണ്ടിക്കാട്ടി വിജയന്‍ സര്‍ക്കാരിനു മറുപടി നല്‍കിയിരുന്നു.