കുഞ്ചാക്കോ ബോബൻ ചതിയനല്ല, സിനിമ പരാജയപ്പെട്ടപ്പോൾ ചെക്ക് മടക്കിത്തന്നു

1 min read

അടുത്ത പടത്തിലും നായകൻ കുഞ്ചാക്കോ തന്നെയെന്ന് നിർമ്മാതാവ് ഫൈസൽ ലത്തീഫ്

രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പദ്മിനി സിനിമയുടെ പ്രൊമോഷന് സഹകരിച്ചില്ലെന്ന ആരോപണത്തിൽ കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിർമ്മാതാവ് ഫൈസൽ ലത്തീഫ് രംഗത്തെത്തി. നിർമ്മാതാക്കളെ വഞ്ചിക്കുന്നയാളാണ് കുഞ്ചാക്കോ ബോബൻ എന്നു പറഞ്ഞാൽ താൻ വിശ്വസിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ കൊടുത്ത ചെക്ക് കിഞ്ചാക്കോ ബോബൻ മടക്കിത്തന്നു എന്ന അനുഭവവും അദ്ദേഹം വെളിപ്പെടുത്തുന്നു. കൃത്യസമയത്ത് സൈറ്റിലെത്തും. എല്ലാ കാര്യങ്ങൾക്കും നിർമ്മാതാക്കളോട് സഹകരിക്കും. തന്റെ പുതിയ സിനിമയുടെ നായകൻ കുഞ്ചാക്കോ ബോബൻ തന്നെയായിരിക്കുമെന്നും ഫൈസൽ ലത്തീഫ്് പറയുന്നു.  
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

”സ്‌നേഹിതരേ, ഞാൻ ഫൈസൽ ലത്തീഫ്. നിർമാതാവാണ്. ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ പിന്നീട് കുറ്റബോധം തോന്നും. അതിനാണ് ഈ എഴുത്ത്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമ  സാമ്പത്തികമായി പരാജയപ്പെട്ട് നിൽക്കുന്ന സമയത്ത് കൊടുത്ത ചെക്ക് എല്ലാം എനിക്ക് മടക്കിത്തന്ന ആളാണ് ചാക്കോച്ചൻ. അതുകൊണ്ട് നിർമാതാക്കളെ
ദ്രോഹിക്കുന്നയാളാണ് കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.  വർക്ക് ചെയ്തവരിൽ മറക്കാൻ കഴിയാത്ത ആളാണ് ചാക്കോച്ചൻ. 6 മണിയെന്ന് പറഞ്ഞാൽ അതിന് മുന്നേ സെറ്റിൽ വരും. എല്ലാ കാര്യങ്ങൾക്കും നിർമാതാക്കൾക്ക് ഒപ്പമുണ്ടാകുന്നയാൾ. ഒരിക്കൽ സിനിമയുടെ ബജറ്റ് കൂടിയപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു.
‘അച്ചപ്പു, ഫിനാൻഷ്യലി എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഞാൻ എന്തെങ്കിലും ചെയ്യണമെങ്കിൽ ചെയ്യാം കെട്ടോ’.
ഈ മനസ്സുള്ളയാളെ എങ്ങനെയാണ് വേട്ടയാടാൻ കഴിയുന്നത്? എനിക്ക് മനസിലാകുന്നില്ല…ഒരു കാര്യം കൂടി. വള്ളീം
തെറ്റി പുള്ളീം തെറ്റി 45 ദിവസമാണ് ചാക്കോച്ചനോട് പറഞ്ഞത്. പക്ഷേ അദ്ദേഹം അഭിനയിച്ചത് 60 ദിവസമാണ്.
എന്തൊക്കെയാണെങ്കിലും ഞാനൊരു ചിത്രത്തിന്റെ ആലോചനയിലാണ്… നായകനെ നിങ്ങൾ ഊഹിച്ചെടുത്തോളൂ.”…

Related posts:

Leave a Reply

Your email address will not be published.