ജസ്‌ന സലീം വരച്ച ശ്രീകൃഷ്ണന്റെ ചിത്രം എാറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
1 min read
ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് പ്രശസ്തയായ ജസ്‌ന സലീമില്‍ നിന്ന് പെയിന്റിംഗ് എാറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ചിത്രം ട്വീറ്ററിലൂടെ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചതിങ്ങനെ :
ഗുരുവായൂരില്‍വെച്ച് ജസ്‌ന സലീമില്‍ നിന്നും ഭഗവാന്‍ കൃഷ്ണന്റെ പെയിന്റിംഗ് ഏറ്റുവാങ്ങി. ഭഗവാന്‍ ശ്രീകൃഷ്ണനിലേക്കുള്ള ജസ്‌നയുടെ യാത്ര ഭക്തിയുടെ പരിവര്‍ത്തന ശക്തിയുടെ തെളിവാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വര്‍ഷങ്ങളായി ഭഗവാന്റെ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട് ജസ്‌ന.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗുരുവായൂരില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ആ സമയത്താണ് ജസ്‌ന അദ്ദേഹത്തിന് കൃഷ്ണന്റെ ചിത്രം സമ്മാനിച്ചത്. കൃഷ്ണചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിക്കുക എന്നത് ഏറെക്കാലമായുള്ള ജസ്‌നയുടെ ആഗ്രഹമാണ് നിറവേറിയത്. അതിന്റെ നന്ദി സൂചകമായി ജസ്‌ന ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് മറ്റൊരു ചിത്രം കൂടി സമ്മാനിച്ചു. കൃഷ്ണന്റെ ചിത്രങ്ങള്‍ വരയ്ക്കുന്ന ജസ്‌ന എല്ലാ വര്‍ഷവും ഗുരുവായൂരിലെത്തി അവ ഭഗവാന് സമര്‍പ്പിക്കാറുണ്ട്.