സുഖോയ് യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
1 min readരാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.
ലക്നൗ : യുദ്ധവിമാനത്തിൽ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. അസം സന്ദർശനത്തിനിടയിലാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിച്ചത്.
സുഖോയ് 30 എംകെഐ വിമാനത്തിലായിരുന്നു യാത്ര. ഇന്ത്യയുടെ മുൻനിര യുദ്ധവിമാനങ്ങളിലൊന്നാണിത്.
തേസ്പൂർ വ്യോമതാവളത്തിൽ നിന്നും പറന്നുയർന്ന രാഷ്ട്രപതി ഏതാനും മിനിറ്റുകൾ സഞ്ചരിച്ച ശേഷം അവിടെ തന്നെ തിരിച്ചിറങ്ങി. സൈനികവേഷത്തിലായിരുന്നു യാത്ര. ഇവിടെവെച്ച് വ്യോമസേനാംഗങ്ങളുമായി സംവദിച്ച രാഷ്ട്രപതി സംസ്ഥാനത്തെ മറ്റു പരിപാടികളിൽ പങ്കെടുക്കാനായി തിരിച്ചു പോയി. രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇതിനു മുൻപ് പ്രതിഭാപാട്ടീലായിരുന്നു യുദ്ധവിമാനത്തിൽ യാത്ര ചെയ്ത രാഷ്ട്രപതി. 2009ലായിരുന്നു ഇത്. സുഖോയ് എംകെഐ വിമാനം തന്നെയായിരുന്നു അന്നും യാത്രയ്ക്കായി തെരഞ്ഞെടുത്തത്.