പ്രാണപ്രതിഷ്ഠ : രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ എത്തി
1 min read
പ്രാണപ്രതിഷ്ഠക്കൊരുങ്ങി അയോധ്യയും രാമജന്മഭൂമിയും. പ്രാണപ്രതിഷ്ഠ നടത്താനുള്ള രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ എത്തിച്ചു. കർണാടകയിലെ മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് ആണ് വിഗ്രഹത്തിന്റെ ശിൽപി. കരിങ്കല്ലിൽ കൊത്തിയെടുത്ത വിഗ്രഹത്തിന് 200 കിലോയോളം ഭാരമുണ്ട്. ജയ്ശ്രീറാം വിളികളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് വിഗ്രഹം അയോദ്ധ്യയിലെത്തിച്ചത്. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ട്രക്കിൽ നിന്ന് ക്രെയിൻ ഉപയോഗിച്ചാണ് വിഗ്രഹം ഉയർത്തിയത്. വിഗ്രഹം ഗർഭഗൃഹത്തിലേക്ക് കയറ്റുന്നതിന് മുൻപ് പ്രത്യേക പൂജയും നടത്തി. പ്രാണപ്രതിഷ്ഠാചടങ്ങിന് മുന്നോടിയായി നടത്തുന്ന സപ്താഹ ചടങ്ങുകളുടെ രണ്ടാം ദിനത്തിലാണ് വിഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചത്.