എമ്പുരാനിൽ ഞാനുണ്ടാകും; പൃഥ്വിരാജ്-മോഹൻലാൽ ചിത്രത്തെക്കുറിച്ച് ബൈജു

1 min read

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ലൂസിഫർ. സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ ഒന്നടങ്കം. എമ്പുരാൻ എന്ന പേരിൽ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ എമ്പുരാനിൽ താൻ അഭിനയിക്കുന്നുണ്ട് എന്ന സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നു ബൈജു. ബൂമറാങ് എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിലായിരുന്നു നടന്റെ വെളിപ്പെടുത്തലുണ്ടായത്.
എമ്പുരാനിൽ ഞാനുമുണ്ട്. നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നു. ഗുജറാത്തിൽ ലൊക്കേഷൻ കാണാൻപോയതാണെന്ന് പറഞ്ഞു. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിംഗ് ഉണ്ട്.വേറെ ലെവൽ പടമാണെന്നാണ് പറഞ്ഞത്. കഥയൊക്കെ പിന്നെ പറയാമെന്നും പറഞ്ഞു‘ ബൈജു വ്യക്തമാക്കി.
എമ്പുരാനിൽ ലാലേട്ടന്റെ കൂടെത്തന്നെ ഉണ്ടാകുമല്ലോ എന്ന് മാധ്യമ പ്രവർത്തകർചോദിച്ചപ്പോൾ, ‘ആയിരിക്കും, കാരണം ഈ സിനിമയിൽ മമ്മൂട്ടി ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്കറിയില്ല. മലയാളസിനിമയിൽ എന്തുവേണമെങ്കിലും സംഭവിക്കാം. ചിലപ്പോൾ മമ്മൂക്ക ഗസ്റ്റ്‌റോളിൽ വന്നാലോ’ എന്നായിരുന്നു ബൈജുവിന്റെ മറുപടി.
ലൂസിഫറിൽ രാഷ്ട്രീയക്കാരനായ മുരുകൻ എന്ന കഥാപാത്രമായാണ് ബൈജുവേഷമിട്ടത്. മഞ്ജുവാര്യർ, ടൊവീനോതോമസ് എന്നിവരും എമ്പുരാനിൽ പ്രധാന കഥാപാത്രങ്ങളായെത്തും. ആഗസ്റ്റിൽ ഷൂട്ടിംഗ് ആഗസ്റ്റിൽ തുടങ്ങുമെന്നാണ് അറിയുന്നത്.

Related posts:

Leave a Reply

Your email address will not be published.