തപാല്‍ അദാലത്ത് മാര്‍ച്ച് 17 ന്

1 min read

തപാല്‍ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കുമായി 2023 മാര്‍ച്ച് 17 ന് പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും അദാലത്ത്. പരാതികള്‍ ഒപ്പു രേഖപ്പെടുത്തി സ്‌കാന്‍ ചെയ്ത് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ഇമെയില്‍ ചെയ്യണം. തെക്കന്‍ മേഖലയിലെ പരാതികള്‍ aoco.keralapost@gmail.com ലും മധ്യമേഖലയ്ക്ക് aocr.keralapost@gmail.com ലും ഉത്തര മേഖലയിലെ പരാതികള്‍ sraonr.keralapost@gmail.com ലും അയയ്ക്കണം. മാര്‍ച്ച് 9 ന് മുന്‍പായി പരാതികള്‍ സമര്‍പ്പിക്കണം. പരാതി പരിഹാരം സംബന്ധിച്ച് ബന്ധപ്പെടാന്‍ സൗകര്യപ്രദമായ വിലാസം, ഇമെയില്‍, വാട്‌സാപ് നമ്പര്‍ എന്നിവയും രേഖപ്പെടുത്തണം.

Related posts:

Leave a Reply

Your email address will not be published.