അസമിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ, രാജ്യവിരുദ്ധ ലഘുലേഖകളും പിടിച്ചെടുത്തു

1 min read

പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്രസർക്കാർ അഞ്ചുവർത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഗുവാഹത്തി : ഇന്ത്യയിലെ നിരോധിത ഭീകര സംഘടനകളായ പോപ്പുലർ ഫ്രണ്ടിന്റെയും കാമ്പസ് ഫ്രണ്ടിന്റെയും പ്രവർത്തകർ അസമിൽ പിടിയിലായി. ബാർപേട്ട ജില്ലയിൽ നിന്നാണ് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒന്നരലക്ഷം രൂപയും നാല് മൊബൈൽ ഫോണുകളും രാജ്യവിരുദ്ധ ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. എസ്ഡിപിഐയുമായി ബന്ധമുള്ള ചില കുറിപ്പുകളും പിടിച്ചെടുത്തവയിൽപ്പെടുന്നു.
പിഎഫ്‌ഐ നേതാക്കളായ ജാക്കീർ ഹുസൈൻ, അബു സമ, കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ സാഹിദുൽ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. അബുസമ പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്. എഡിജിപി ഹിരേൻനാഥാണ് അറസ്റ്റിനു നേതൃത്വം നൽകിയത്.
പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്രസർക്കാർ അഞ്ചുവർത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. വിലക്കിനു മുൻപ് രാജ്യവ്യാപകമായി റെയ്ഡ് നടത്തി ഇവർക്കെതിരെയുള്ള തെളുവുകളും എൻഐഎ ശേഖരിച്ചിരുന്നു. നേതാക്കളെയും പ്രവർത്തകരെയും പിടികൂടുകയും ചെയ്തു. പിഎഫ്‌ഐയെ വിലക്കിയുള്ള കേന്ദ്രസർക്കാർ തീരുമാനം ഡൽഹി ഹൈക്കോടതിയും ശരിവെച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.