പൂര്‍ണ്ണിമയുടെ പൂവാലന്‍

1 min read

പിന്നാലെ നടന്ന പയ്യനെ അച്ഛന് കാണിച്ച് കൊടുത്തപ്പോള്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിയും. വിവാഹ ശേഷം ഫാഷന്‍ ഡിസൈനിലേക്കും ടെലിവിഷന്‍ ഷോകളിലേക്കും ശ്രദ്ധ തിരിച്ച പൂര്‍ണിമ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ താരത്തെ തേടി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വരുന്നുണ്ട്.

തന്റെ കൗമാരകാലത്തെക്കുറിച്ച് പൂര്‍ണിമ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ മക്കളിലൂടെ തന്നെത്തന്നെയാണ് കാണുന്നതെന്ന് പൂര്‍ണിമ പറയുന്നു. കൗമാരകാലത്തെ ഒരു ഓര്‍മ്മയും പൂര്‍ണിമ പങ്കുവെച്ചു.

കുട്ടികാലത്തെ കുറിച്ച് പറയുന്നതിങ്ങനെ.എട്ടിലും ഒമ്പതിലും പത്തിലും ഗേള്‍സ് സ്‌കൂളിലാണ് പഠിച്ചത്. അത് കഴിഞ്ഞ് കോളേജിലും ഗേള്‍സ് തന്നെയായിരുന്നു.

ബസ് സ്റ്റോപ്പില്‍ ഒരു പയ്യന്‍ സ്ഥിരമായിട്ട് നില്‍ക്കും. ക്ഷമ കെട്ട് പയ്യനെ ഞാന്‍ പേടിപ്പിച്ചു. അച്ഛനെ വിളിക്കുമെന്ന് പറഞ്ഞു. ഒരു ദിവസം ഞാനത് ചെയ്തു. അച്ഛന്‍ വന്ന് ഇവനാണോ എന്ന് ചോദിച്ചു. ഇയാള്‍ തന്നെയാണെന്ന് പറഞ്ഞപ്പോള്‍ ഭംഗിയുണ്ടല്ലോ എന്ന് അച്ഛന്‍. വിളിച്ചോണ്ട് വന്നത് പ്രൊട്ടക്ഷനാണ്. പക്ഷെ അച്ഛനും സുഹൃത്തും ഇരുന്ന് സംസാരിക്കുന്നു. പക്ഷെ ഇന്ന് ഒരു ടീനേജറുടെ അമ്മയായിരിക്കുമ്പോള്‍ കുറച്ച് കൂടെ ഞാന്‍ എന്റെ ടീനേജ് ആസ്വദിക്കുന്നുണ്ട്. കാരണം ആ സമയത്ത് നമ്മുടെ മാതാപിതാക്കളാണ് എല്ലാം.

നമ്മള്‍ ചെയ്യുന്നത് തെറ്റാണോ എന്ന കണ്‍ഫ്യൂഷനില്‍ ആ കാലമങ്ങ് കഴിഞ്ഞ് പോയി. പക്ഷെ ഇന്ന് മക്കളിലൂടെയാണ് നമ്മള്‍ നമ്മളെ കാണുന്നതെന്നും പൂര്‍ണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി. കേരളത്തില്‍ ജീവിക്കുന്ന തമിഴ് കുടുംബത്തിലാണ് പൂര്‍ണിമ ഇന്ദ്രജിത്ത് ജനിച്ചത്. മോഹന്‍, ശാന്തി എന്നിവരാണ് മാതാപിതാക്കള്‍. മക്കളെക്കുറിച്ച് നേരത്തെയും പൂര്‍ണിമ സംസാരിച്ചിട്ടുണ്ട്. പാരന്റ് എപ്പോഴും പാരന്റാണ്. ആ പ്രോസസില്‍ ഫ്രണ്ട്ഷിപ്പ് കണ്ടെത്താം.

കുട്ടികളാണ് മാതാപിതാക്കളെ സുഹൃത്തുക്കളായി കാണേണ്ടത്. മാതാപിതാക്കള്‍ക്ക് എന്നും കുട്ടികള്‍ കുഞ്ഞുങ്ങള്‍ തന്നെയാണ്. ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികള്‍ വളരെ വ്യത്യസ്തമായ ചിന്താഗതികളും ഇഷ്ടങ്ങളുമുള്ളവരാണ്. ഞാനും ഇന്ദ്രനും നേരത്തെ കല്യാണം കഴിച്ചതിനാല്‍ കുട്ടികളായപ്പോഴേക്കും ഞങ്ങളും വളരെ ചെറുപ്പമായിരുന്നെന്നും പൂര്‍ണിമ പറഞ്ഞു.

വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഇന്ദ്രജിത്തും സംസാരിച്ചിരുന്നു. അപ്പുറത്തുള്ള വ്യക്തിയെ അവരായി സ്വീകരിക്കണം. അവരെ അംഗീകരിച്ച് അവരായി ജീവിക്കാന്‍ അനുവദിക്കണം. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക.
ഒരുമിച്ച് ഒരു വീടിനകത്ത് നില്‍ക്കുമ്പോള്‍ പരസ്പരം മനസിലാക്കേണ്ടതുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു. 2002 ലാണ് ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരാകുന്നത്. പൂര്‍ണിമയെ പോലെ ഇന്ദ്രജിത്തും ഇന്ന് കരിയറിലെ തിരക്കുകളിലാണ്. മാരിവില്ലിന്‍ ഗോപുരങ്ങളാണ് ഇന്ദ്രജിത്തിന്റെ പുതിയ സിനിമ.

Related posts:

Leave a Reply

Your email address will not be published.