സ്വപ്ന സുരേഷിനും വിജേഷ് പിളളയ്ക്കും എതിരായ പരാതിയില്‍ സിപിഎം തളിപ്പറമ്പ് സെക്രട്ടറിയുടെ മൊഴിയെടുത്തു
1 min readകണ്ണൂര്‍: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരായ പരാതിയില്‍ സിപിഎം നേതാവിന്റെ മെഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ണൂര്‍ തൡറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ മൊഴിയിലാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വപ്ന മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരെ നടത്തിയ ആരോപണത്തില്‍ വ്യക്തമായ ഗൂഡാലോചന ഉണ്ടെന്നാണ് സന്തോഷ് മൊഴി നല്‍കിയത്. സന്തോഷ് നല്കിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് നേരത്തെ ഇവര്‍ക്കെതിരെ കേസെടുത്തത്. ഗൂഡാലോചന, വ്യാജരേഖ ചമക്കല്‍, കലാപ ശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.