പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

1 min read

കൊല്ലം: അഞ്ചലില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഏരൂര്‍ പൊലീസിന്റെ ജീപ്പാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. പരിക്കേറ്റ എസ്‌ഐ വേണു, എഎസ്‌ഐ ശ്രീകുമാര്‍, സിപിഒ ആരുണ്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരം അല്ലെന്ന് പൊലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.