പോക്സോ കേസ് പ്രതി ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
1 min read
കോഴിക്കോട് : പോക്സോ കേസിലെ പ്രതി ഇരയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
2021 ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവമുണ്ടായത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ജാമ്യത്തില്‍ കഴിയവേയാണ് പ്രതി ജീവനൊടുക്കിയത്.
അയല്‍വാസിയായ ഇരയുടെ വീട്ടിലെ പോര്‍ച്ചിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.