പ്ലസ് വൺ പരീക്ഷയ്ക്ക് ചുവപ്പൻ ചോദ്യങ്ങൾ; അമ്പരപ്പോടെ അധ്യാപകർ; ചുവപ്പിനെന്താ കുഴപ്പമെന്ന് വിദ്യാഭ്യാസമന്ത്രി

1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യക്കടലാസ് കണ്ട് അമ്പരന്ന് അധ്യാപകർ. ചോദ്യങ്ങൾ ചുവപ്പുനിറത്തിൽ. ചോദ്യക്കടലാസ് കറുപ്പിനു പകരം ചുവപ്പു നിറത്തിൽ അച്ചടിച്ചതിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപക സംഘടനകളും രംഗത്തെത്തി. ചോദ്യങ്ങൾ വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്ന് പല വിദ്യാർത്ഥികളും പരാതിപ്പെട്ടു.
പരീക്ഷകൾക്ക് ആദ്യമായാണ് ചുവപ്പ് നിറത്തിലുള്ള ചോദ്യപേപ്പർ അച്ചടിക്കുന്നത്. ഇതിന് അക്കാദമികപരമായ തീരുമാനങ്ങളുണ്ടോ എന്നും, ഉണ്ടെങ്കിൽ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യപേപ്പറുകൾ ചുവപ്പുനിറത്തിൽ അച്ചടിച്ചതെന്ന് വ്യക്തമാക്കണമെന്നും കെഎച്ച്എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ വിവാദമായതിനു പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പെത്തി. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് അവരുടെ ന്യായം. അതേ സമയം ചുവപ്പു നിറത്തിനെന്താ കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ചോദ്യം.

4,25,361 പേർ പ്ലസ് വൺ പരീക്ഷയും 4,42,067 പേർ പ്ലസ് ടു പരീക്ഷയും എഴുതുന്നുണ്ട്. 2023 പരീക്ഷാകേന്ദ്രങ്ങളാണ് ആകെയുള്ളത്. മാർച്ച് 10ന് ആരംഭിച്ച ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 30ന് അവസാനിക്കും.

Related posts:

Leave a Reply

Your email address will not be published.