മൂന്നാം സിനിമ സംവിധാനം ചെയ്യാന്‍ പിഷാരടി; നായകന് സൗബിന്
1 min readരമേശ് പിഷാരടി സംവിധാനത്തില്‍ പുതിയ സിനിമ ഒരുങ്ങുന്നു. നായകന് സൗബിന് ഷാഹിര്‍. ജയറാം, കുഞ്ചാക്കോ ബോബന്, അനുശ്രീ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പഞ്ചവര്ണ തത്തയാണ് പിഷാരടിയുടെ ആദ്യ ചിത്രം. സിനിമയിലെ ജയറാമിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധര്‍വ്വനും വിജയിച്ചതോടെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് പിഷാരടി. തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനം. ബാദുഷ സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. സൗബിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു രമേശ് പിഷാരടിയുടെ മൂന്നാം സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം. ടെലിവിഷന്‍ അവതാരകന്, സ്റ്റേജ് ആര്‍ടിസ്റ്റ്, നടന്, സംവിധായകന് എന്നീ നിലകളില്‍ ശ്രദ്ധനേടിയ വ്യക്തിയാണ് രമേശ് പിഷാരടി. ആദ്യമായി അഭിനയിച്ച സിനിമ നസ്രാണി ആയിരുന്നു. അതില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ കുറച്ചു കൂടി വലിയ വേഷം. 2009ല്‍ ഇറങ്ങിയ കപ്പല്‍ മുതലാളി എന്ന സിനിമയില്‍ നായകനായി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അഭിനയിച്ചു.