പിണറായിയെയും SFIO ചോദ്യം ചെയ്യും

1 min read

കരിമണല്‍: യു.ഡി.എഫ് നേതാക്കളും കുടുങ്ങും

ഇനി രക്ഷയില്ല. എല്ലാ അടവുകളും ഇവിടെ അവസാനിക്കുകയാണ്. എല്ലാവാതിലുകളും ഇവിടെ അടയുകയാണ്. മാസപ്പടി കേസില്‍ എക്‌സാലോജിക് കമ്പനിക്കും സി.എം.ആര്‍.എല്ലിനും വീണാ വിജയനും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സിക്കുമെതിരെയുള്ള എസ്.എഫ്.ഐ.ഒ അന്വേഷണം തടയാന്‍ പിണറായി വിജയന്‍ എല്ലാ അടവുകളും പയറ്റിയിട്ടും നടന്നില്ല. ബാംഗ്ലൂര്‍ ഹൈക്കോടതിയില്‍ വീണ വിജയന്‍ നല്‍കിയ കേസ് തള്ളി. കേരള ഹൈക്കോടതിയില്‍ ഇതേ കാര്യത്തിന് കെ.എസ്.ഐ.ഡി.സിയെക്കൊണ്ട് കൊടുപ്പിച്ച കേസും തഥൈവ. പാവപ്പെടവര്‍ക്ക് പെന്‍ഷന്‍ പോലും കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കേസ് നടത്താന്‍ വമ്പന്മാരായ വക്കീലന്മാര്‍ക്ക് ഫീസ കൊടുക്കാന്‍ പൊതുഖജനാവിലെ പണം ദുരുപയോഗിക്കുന്നു.

എല്ലാവരും ഉറ്റു നോക്കുന്നത് അങ്ങോട്ടാണ്. മുഖ്യമന്ത്രിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനെ പിടികൂടുമോ. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമോ. എസ്.എഫ്.ഐ.ഒ അത്രമാത്രം ഗ്രൗണ്ട് വര്‍ക്ക് ചെയ്തുകഴിഞ്ഞു. ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്ത മിടുക്കരായ ഉദ്യോഗസ്ഥരാണ് അവിടെയുള്ളത്. അവര്‍ മിടുക്കര്‍ മാത്രമല്ല വിദഗ്ദ്ധര്‍ കൂടിയാണ്. ആദായ നികുതി കാര്യത്തിലായാലും അക്കൗണ്ടന്‍സിയാലിായുലം കമ്പനികാര്യത്തിലായാലും നിയമത്തിലായാലും. ജി.എസ്.ടിയില്‍ നിന്നൊക്കെ സി.പി.എംകാരായ ഉദ്യോഗസ്ഥര്‍ ഇ.ഡിയില്‍ വരെയുണ്ട്. ഐസക്കിന്റെ അടുത്ത സുഹൃത്തുക്കള്‍ വരെ ജി.എസ്.ടിയില്‍ നിന്ന് ഇ.ഡിയിലേക്ക് ഡെപ്യൂട്ടേഷനില്‍ കയറിയിട്ടുണ്ട്. അവര്‍ക്കവിടെ വലിയ റോളുകളൊന്നുമില്ലെങ്കിലും പാര്‍ട്ടിക്ക് പല സഹായങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ SFIOയ്ക്ക് സി.പി.എമ്മുമായുള്ള ആകെ ബന്ധം അവരുടെ SFIയുടെ പേരിനോട് അന്വേഷണ ഏജന്‍സിക്ക് സാമ്യം ഉണ്ടെന്ന്് മാത്രം.

പിണറായി കര്‍ത്ത ബന്ധത്തിന്റെ ഉള്ളറകളിലേക്ക് അവര്‍ കടന്നുകഴിഞ്ഞു. ഇനി പിണറായിക്ക് രക്ഷപ്പെടാന്‍ പറ്റില്ല. വീണ വിജയനും അവരുടെ കമ്പനിയും വെറുമൊരു മുഖം മൂടി മാത്രം. അല്ലെങ്കില്‍ ടൂള്‍ മാത്രം. ഇനി ഏതായാലും സി.പി.എമ്മിന് തിരഞ്ഞെടുപ്പ് കാലത്ത് കൊണ്ടുവന്ന കേസാണ് എന്നൊന്നും പറഞ്ഞ് ഒഴിയാന്‍ പറ്റില്ല. വര്‍ഷങ്ങളായി ആദായ നികുതി വകുപ്പും അധികൃതരുമൊക്കെ തന്നെ വിളിപ്പിക്കുകയോ വിശദാംശങ്ങള്‍ ചോദിക്കുകയോ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നേരത്തെ നടക്കുന്നുവെന്നും ഒരു പക്ഷേ വീണ വിജയന്‍ നിങ്ങളുടെ പാര്‍ട്ടിയെ അറിയിക്കാത്തതുകൊണ്ടായിരിക്കും.

അതുകൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യും. പിന്നെ ബാക്കി പറയേണ്ടല്ലോ. ഇവിടത്തെ കാതലായ പ്രശ്‌നം കരിമണല്‍ കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് പിണറായി വിജയന്റെ മകള്‍ വീണാ വിജയനും അവരുട കമ്പനി എക്‌സാലോജിക്കിനും അക്കൗണ്ടിലേക്കു കൊടുത്ത 1.72 കോടി രൂപയ്ക്ക് എന്തുസേവനമാണ് എക്‌സാലോജിക് സി.എം.ആര്‍.എല്‍ കമ്പനിക്ക് നല്‍കിയത് എന്നുമാത്രം പറഞ്ഞാല്‍ മതി. എന്തുസേവനമാണ് നല്‍കിയതെന്ന് കാര്യം ഒരന്വേഷണ ഏജന്‍സിയോടും വീണ വെളിപ്പെടുത്തിയിട്ടില്ല. ആദായ നികുതിവകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്ഡിനോടും പറഞ്ഞിട്ടില്ല, രജിസ്ട്രാര്‍ ഓഫ് കമ്പനീസിനോടും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അന്വേഷണം തുടങ്ങിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനോടും പറഞ്ഞിട്ടില്ല.

ഇവര്‍ക്കൊക്കെ അറിയാത്ത കാര്യം സി.പി.എമ്മിന് അറിയാം. ഞങ്ങള്‍ രേഖകളൊക്കെ വിളിച്ചുവരുത്തി പരിശോധിച്ച് ബോദ്ധ്യപ്പെട്ട കാര്യമാണെന്നാണ് സി.പി.എം വക്താക്കള്‍ ചാനലുകളില്‍ കയറി പറയുന്നത്. പാര്‍ട്ടിക്ക് ബോദ്ധ്യപ്പെട്ടു എന്നു പറയുന്നവര്‍ ഏത് ഘടകത്തിനാണ് ബോദ്ധ്യപ്പെട്ടതെനന് പറയുന്നില്ല. സംസ്ഥാന ഘടകത്തിനാണോ ജില്ലാ കമ്മിറ്റിക്കാണോ അതോ കേന്ദ്രകമ്മിറ്റിക്കാണോ എന്നൊന്നും പറഞ്ഞില്ല. അതോ ക്ലിഫ് ഹൗസിലെ ഘടകത്തിനോ. അവര്‍ക്ക് ബോദ്ധ്യപ്പെട്ട കാര്യം അവര്‍ ജനങ്ങളോട് പറയില്ലത്രെ. രണ്ടു കമ്പനികള്‍ തമമിലുള്ള കാര്യമാണത്രെ. ഇത്രയും ലജ്ജയില്ലാതെ വെട്ടിപ്പുകാരെയും കൊള്ളക്കാരെയും ന്യായീകരിക്കുകയാണ് പാര്‍ട്ടി നേതാക്കളുടെ ഇപ്പോഴത്തെ ജോലി.

ലോകത്തിലെ എല്ലാ കാര്യത്തിനും സുതാര്യത വേണമെന്ന പറയുന്ന പാര്‍ട്ടിക്ക് രണ്ട് കാര്യങ്ങളില്‍ സുതാര്യത വേണ്ട്. ഒന്ന് സി.എം.ആര്‍.എല്ലും വീണ വിജയനും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടിലും എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടക്കുന്ന കാര്യത്തിലും. രണ്ടാമത്തേത് ഒളി കാമറ വെച്ചും അല്ലാതെയും സഖാക്കള്‍ തന്നെ കണ്ടുപിടിച്ചു. ഒന്നാമത്തേത് അന്വേഷണ ഏജന്‍സികള്‍ക്ക് പോലു കണ്ടുപിടിക്കാന്‍ കഴിയുന്നില്ല.

ഏതായാലും അന്വേഷണം കടുക്കും. ഇത് വി.ഡി.സതീശനും അറിയാം. അന്വേഷണം തണുക്കുന്നു, പിണറായി-മോദി ധാരണ, വി.മുരളീധരന്‍ രാത്രി പിണറായിയ കാണാന്‍ ചെന്നു എന്നൊക്കെയാണല്ലോ നമ്മുടെ സതീശന്‍ വിളിച്ചുപറയുന്നത്. ഏതായാലും മുഖ്യമന്ത്രിയെ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ആവശ്യമാണെങ്കില്‍ അറസ്റ്റ് ചെയ്യുകയും ചെയ്യുമ്പോള്‍ കശ്മീരിലെ ഫറൂക്ക് അബ്ദുള്ളയെയും ഡല്‍ഹിയിലെ മനീഷ് സിസോദിയയെയും അരവിന്ദ് കേജരിവാളിനെയും ബംഗാളിലെ അഭിഷേക് ബാനര്‍ജിയെയും തമിഴ് നാട്ടിലെ സെന്തിലിനെയും ചിദംബരത്തെയും കാര്‍ത്തി ചിദംബരത്തെയും ഒക്കെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഇ.ഡിയെയും സി.ബി.ഐയും മറ്റ് അന്വേഷണ ഏജന്‍സികളെയുമൊക്കെ ബി.ജെ.പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞതുപോലെ നിലവിളിച്ച് കരയരുത്.

പക്ഷേ ഒരു കാര്യം കൂടി ഉണ്ട്. ഈ കരിമണല്‍ കര്‍ത്തയ്ക്ക് ഖനനത്തിന് അനുമതി കൊടുത്തതും കരാര്‍ ഉണ്ടാക്കിയതും യു.ഡി.എഫ് കാലത്തായിരുന്നു. കുറച്ചുകഴിഞ്ഞ നിങ്ങളത് പിന്‍വലിച്ചെങ്കിലും കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സുപ്രീംകോടതിയുമൊക്കെ കര്‍ത്തയ്ക്കനുകൂലമായ വിധി പറഞ്ഞത് നിങ്ങളുടെ പിഴവ് കൊണ്ടാണ്. അവിടെയുമെന്തോ രഹസ്യ ധാരണയുണ്ട്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്കും അന്നത്തെ വ്യവസായ മന്ത്രിയായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും രമേശ് ചെന്നിത്തലയക്കുമൊക്കെ പി.വിയോടൊപ്പം സി.എം.ആര്‍ എല്ലിന്റെ പണം കിട്ടിയത്.

എന്നാല്‍ ഇതില്‍ വലിയ കളി കളിച്ചത് പിണറായി തന്നെയാണ്. വേണമെങ്കില്‍ പിണറായിക്ക് 2016ല്‍ തന്നെ കരിമണല്‍ ഖനനത്തില്‍ കര്‍ത്തയുമായുള്ള ഇടപാട് എന്നെന്നേക്കുമായി അവസാനിപ്പിക്കാമായിരുന്നു. പിണറായി അത് ചെയ്തില്ലെന്ന് മാത്രമല്ല അധികാരത്തിലേറി 6 മാസത്തിനുള്ളില്‍ പിണറായിയുടെ മകള്‍ മാസപ്പടി വാങ്ങിത്തുടങ്ങുകയായിരുന്നു. 2016 മെയ് 25ന് ആണ് പിണറായി അധികാരത്തില്‍ വന്ന്ത്. ഡിസംബര്‍ 20 മുതള്‍ സി.എം.ആര്‍.എല്‍ വീണയ്ക്ക് പ്രതിമാസം 5 ലക്ഷം മാസപ്പടി നല്‍കുന്നു. മാര്‍ച്ച് 2 മുതല്‍ 3 ലക്ഷം വീതം എക്‌സാലോജിക്കിന് വേറെയും നല്‍കുന്നു.

എന്തിനായിരുന്നു സഖാവേ ഇത്. കര്‍ത്തയ്ക്ക് ഗുണകരമാകാവുന്ന തീരുമാനമെടുക്കാന്‍.

2019ല്‍ കേന്ദ്രസര്‍ക്കാരാണ് സ്വകാര്യമേഖലയെ കരിമണല്‍ ഖനനം ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നിലവില്‍ സ്വകാര്യ കമ്പനികളുമായി കരാറുണ്ടെങ്കില്‍ പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഈ ഉത്തരവിന്റെ വെളിച്ചത്തിലെങ്കിലും പിണറായിക്ക് കര്‍ത്തയെ പൂട്ടാമായിരുന്നു. എന്നാല്‍ പിണറായി അതിന് തയ്യാറായില്ല. പകരം തന്റ വകുപ്പിന്റെ കീഴിലല്ലാത്ത കാര്യത്തില്‍ ഇടപെട്ട് ഫയല്‍ വിളിച്ചുവരുത്തി അനുകൂലമായി തീരുമാനമെടുപ്പിക്കാന്‍ ശ്രമിക്കുകയായാരുന്നു ചെയതത്.

പുതിയ ഉത്തരവിനറെ വെളിച്ചത്തില്‍ സി.എം.ആര്‍.എല്ലിന്റെ പങ്കാളിത്തം 20 ശതമാനമാക്കി കുറച്ചിട്ടെങ്കിലും അവര്‍ക്ക് 2004ലെ കരാറിന്റെ വെളിച്ചത്തില്‍ ഖനനാനുമതി കൊടുക്കാന്‍ പറ്റുമോ എന്നും പിണറായി തിരക്കിയതായി രേഖകളുണ്ട്. കര്‍ത്തയുടെ കമ്പനിക്ക് 2004ല്‍ നല്‍കിയതും നടപ്പാക്കാത്തതുമായ ലീസ് ടെര്‍മിനേറ്റ് ചെയ്യാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചപ്പോള്‍ തന്റെ വകുപ്പ് അല്ലാതിരുന്നിട്ട് കൂടി മുഖ്യമന്ത്രി ആ നടപടിയില്‍ ഇടപെടുകയാണ് ചെയ്തത്. സി.എം ഇത് റിവ്യൂ ചെയ്യാന്‍ തീരുമാനിക്കുന്നു. നിങ്ങള്‍ ആര്‍ക്ക് അനുകൂലമായാണ് തീരുമാനമെടുത്തത് എന്നാണ് എനിക്ക് പിണറായിയോട് സഭയില്‍ ചോദിക്കേണ്ടിയിരുന്നതെന്ന് കോണ്‍ഗ്ര്‌സ നേതാവ് കുഴല്‍നാടനും പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഖനനം സ്വകാര്യമേഖലയില്‍ വേണ്ടെന്ന് തീരുമാനിക്കുകയും നിലവിലുള്ള ലീസുകളെല്ലാം റദ്ദാക്കാനാവശ്യപ്പെടുകയും ചെയ്തതോടെ കര്‍ത്തയുടെ കമ്പനിയുടെ വിഹിതം 20 ശതമാനമാക്കി കുറച്ച് അവര്‍ക്ക് ഖനനം നടത്താനനുവദിക്കാമോ എന്നുവരെ പിണറായി ചര്‍ച്ച ചെയ്തതും രേഖകളിലുണ്ട്.

2019ല്‍ കേന്ദ്രം നിരോധിച്ചിട്ടും ഇത്രയും കാലം അത് റദ്ദാക്കാതിരുന്നത് പിണറായിയുടെ സമ്മര്‍ദ്ദം മൂലമാണ്. ഇപ്പോള്‍ കേസുകളും അന്വേഷണവും കടുത്തപ്പോള്‍ മാത്രമാണ് സി.എം.ആര്‍.എല്ലിന് വിലക്കേര്‍പ്പെടുത്തിയത്. ഇതൊക്കെ ഏത് സാധാരണക്കാരനും മനസ്സിലാകുന്ന കാര്യമാണ്. സി.പി.എമ്മിലെ ഉന്നതര്‍ക്ക് മാത്രം മനസ്സിലാവുന്നില്ല. അവര്‍ കണ്ണടച്ചിരുട്ടാക്കുന്നു. ഇനി സി.എം.ആര്‍.എല്‍ കോടതിയില്‍ ജയിച്ച കേസുകളില്‍ സര്‍ക്കാരിന#റെ ഭാഗത്ദത് നിനന് കേസ് നടത്തിപ്പില്‍ വീഴചകളുണ്ടായിരുന്നുവോ
എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.

പലര്‍ക്കും അദൃശ്യകരങ്ങള്‍ പിണറായിയെ രക്ഷപ്പെടുത്തുമോ എന്ന സംശയമുണ്ട്. പിണറായി വിരോധം മൂലം മടുത്ത ജനത്തെ യു.ഡി.എഫിന്് വോട്ട് ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്ന ചില ഓണ്‍ലൈന്‍ സിംഹങ്ങളുണ്ട്. അവര്‍ പിണറായിയെ തെറി വിളിക്കും. മോദിക്ക് ജയ് വിളിക്കും. പ്രാണപ്രതിഷഠയില്‍ ആഹ്ലാദിക്കും. രാഹുലിനെ മൃദുവായി പപ്പു എന്നു വിളിക്കും. എന്നാല്‍ ഒടുവില്‍ വോട്ട് മുഴുവന്‍ യു.ഡി.എഫിന് ചെയ്യിപ്പിക്കും. അവരാണ് പിണറായിയെ രക്ഷിക്കുന്ന അദൃശ്യ കരങ്ങളെക്കുറിച്ച് പറയുന്നത്.

ഇത്തവണ ആ കളി നടക്കില്ല. കര്‍ത്തയില്‍ നിന്ന് കൈക്കൂലിയായി, തീരുമാനത്തെ സ്വാധീനിക്കുന്നതിനായി പണം വാങ്ങിയ യു.ഡി.എഫുകാരും കുടുങ്ങും. അച്ഛനും മോളും മാത്രമായിരിക്കില്ല. ആ നിമിഷത്തിനായി കാത്തിരിക്കുക.

Related posts:

Leave a Reply

Your email address will not be published.