ഒഞ്ചിയത്ത് ചീറ്റപ്പുലി; മോദിയുടെ മുന്നില്‍ പൂച്ചക്കുട്ടി
1 min readപിണറായിയെ കളിയാക്കി കെ.മുരളീധരന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുടെ മുന്നില്‍ വെറും പൂച്ചക്കുട്ടയാണെന്ന് കളിയാക്കി മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ എം.പി. ഒഞ്ചിയത്ത് രക്തസാക്ഷി ദിനത്തില്‍ ചീറി വരുന്ന പുലിയുടെ രൂപത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിലെത്തുമ്പോള്‍ പിണറായി വെറുമൊരു പൂച്ചക്കുട്ടിയെ പോലിരുന്നുവെന്നും കെ.മുരളീധരന്‍ പരിഹസിച്ചു..
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ രക്ഷിക്കുന്നത് ബി.ജെ.പിയാണ്. കേന്ദ്രം തരേണ്ടത് തന്നിട്ടില്ല എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അത് മോദിയുടെ മുന്നില്‍ വച്ച് തന്നെ പറയാമായിരുന്നല്ലോ. 25ന് തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയെ സൂചിപ്പിച്ച് കെ.മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.
ബി.ജെ.പിക്കും പ്രതിപക്ഷത്തിനും ഒരേ സ്വരമെന്നാണ് ഒഞ്ചിയത്ത് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷത്തിരിക്കുന്ന തങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കും.
അങ്ങനെ വിമര്‍ശിക്കുമ്പോള്‍ ആരൊക്കെ വേറെ രീതിയില്‍ വിമര്‍ശിക്കുന്നുണ്ട് എന്നു നോക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ല. ബി.ജെ.പിയുട സൌകര്യം നോക്കി വിമര്‍ശിക്കുന്നവരല്ല തങ്ങള്‍. ഇ.ഡി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ വീടുകള്‍ കയറിയിറങ്ങുകയാണ്. കേജരിവാളിനെപ്പോലും വെറുതെ വിടുന്നില്ല. എന്നാല്‍ ആ ഇ.ഡി കേരളത്തില്‍ അന്വേഷിക്കുന്ന കള്ളക്കടത്ത് കേസിന്റെ സ്ഥിതിയെന്താണെന്ന് മുരളീധരന്‍ ചോദിച്ചു.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് സമാന പ്രസ്താവനകളുടെ പേരില്‍ യു.ഡി.എഫിനെ സി.പി.എം വിമര്‍ശിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
കേരള സ്റ്റോറിയും കക്കുകളിയും നിരോധിക്കണം. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിച്ച കാര്യം മുരളീധരന്‍ ചൂണ്ടിക്കാട്ടി. 1986ല്‍ അദ്ദേഹം സ്വീകരിച്ച നിലപാട് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. അരിക്കൊമ്പനെ കൊണ്ടുപോയ ചില വഴികള്‍് മാത്രമാണ് കാണിക്കുന്നത്. ബാക്കി കൂടി കാണിച്ചാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നാണക്കേടാവുമെന്നും മുരളീധരന്‍ പറഞ്ഞു.