തങ്കമണിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
1 min readദിലീപ് ചിത്രം തങ്കമണിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി്. തങ്കമണി സ്വദേശിയായ വി.ആര്‍.ബിജുവാണ് ഹര്‍ജിക്കാരന്‍. ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ 1986ല്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ടീസറില്‍ കാണിച്ചിരിക്കുന്നതു പോലെ പോലീസുകാര്‍ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. പോലീസിനെ പേടിച്ച് പുരുഷന്മാര്‍ കൃഷിയിടങ്ങളില്‍ ഒളിക്കുകയും തുടര്‍ന്ന് പോലീസുകാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും സിനിമയില്‍ കാണിക്കുന്നു. അത് വാസ്തവ വിരുദ്ധവും സംഭവത്തെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതുമാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു.