കാട്ടില്‍വെച്ച് ഉടമയെ കാണാതായി , കണ്ടെത്തിയത് വളര്‍ത്തുനായ

1 min read

നായകളെയും പൂച്ചകളെയും പോലെയുള്ള വളര്‍ത്തുമൃ?ഗങ്ങളെ കാണാതായാല്‍ മനുഷ്യര്‍ രക്ഷിക്കുന്ന വാര്‍ത്ത നാം പലയിടത്തും കണ്ടിട്ടുണ്ട്. എന്നാല്‍, തിരിച്ചും സംഭവങ്ങളുണ്ട്. നായകള്‍ തങ്ങളുടെ ഉടമകളോട് വലിയ സ്‌നേഹവും വിശ്വസ്തതയും ഉള്ള ജീവികളാണ്. അതുപോലെ കര്‍ണാടകയില്‍ ഒരു നായ തന്റെ ഉടമയെ കണ്ടെത്താന്‍ സഹായിച്ചു. മറ്റെല്ലാ വഴികളും പരാജയപ്പെട്ടപ്പോള്‍ കാട്ടില്‍ അകപ്പെട്ടുപോയ ഉടമയെ കണ്ടെത്താന്‍ സഹായിച്ചത് വളര്‍ത്തുനായ ആണ്.

കര്‍ണാടകയിലെ ശിവമോ?ഗ ജില്ലയില്‍ ഒരാള്‍ കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. അപ്പോഴാണ് കാട്ടില്‍ അകപ്പെട്ട് പോയത്. അദ്ദേഹത്തെ കണ്ടെത്താന്‍ പല ശ്രമങ്ങളും നടത്തുകയും ചെയ്തു. എന്നാല്‍, എല്ലാം പരാജയപ്പെട്ടു പോയി. അവിടെയാണ് വളര്‍ത്തുനായ ആയ ടോമി സഹായത്തിന് എത്തിയത്. അമ്പതോളം ആളുകളാണ് കാണാതായ ശേഖരപ്പയെ കണ്ടെത്താന്‍ വേണ്ടി തിരച്ചിലിന് ഇറങ്ങിയത്. അക്കൂട്ടത്തിലേക്ക് പിന്നീട് ടോമിയും ചേര്‍ന്നു. അവസാനം നായയാണ് ശേഖരപ്പ ബോധം കെട്ട് കിടക്കുന്ന സ്ഥലത്തേക്ക് ആളുകളെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് ശേഖരപ്പ വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയത്. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം ചെയ്യുന്ന കാര്യമായിരുന്നു അത്. സാധാരണയായി രാവിലെ പോയാല്‍ 10 മണിയോട് കൂടി അദ്ദേഹം തിരികെ എത്തുമായിരുന്നു, പിന്നീട് താന്‍ ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് പോകും. എന്നാല്‍, അന്ന് ആ സമയത്തിനൊന്നും അദ്ദേഹം തിരികെ എത്തിയില്ല.

ഇതോടെ ഭയന്നുപോയ വീട്ടുകാര്‍ തങ്ങളുടെ അയല്‍ക്കാരെ ഒക്കെ വിവരം അറിയിച്ചു. അധികം വൈകാതെ തന്നെ ആ നാട്ടുകാരും അടുത്ത നാട്ടുകാരും ഒക്കെ ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍, എത്ര തിരഞ്ഞിട്ടും ശേഖരപ്പയെ കണ്ടെത്താന്‍ സാധിച്ചില്ല.

ആ സമയത്താണ് അവര്‍ ടോമിയെ കുറിച്ച് ഓര്‍ക്കുന്നത്. ശേഖരപ്പയുടെ വളര്‍ത്തുനായയും സുഹൃത്തും ആണ് ടോമി. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ടോമി ശേഖരപ്പയോടൊപ്പം കാട്ടില്‍ പോകാറുണ്ട്. ടോമിയും അങ്ങനെ തിരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. എന്നാല്‍, ഒരു ഘട്ടം എത്തിയപ്പോള്‍ ടോമി സംഘത്തെ വിടുകയും തന്റേതായ വഴിയിലൂടെ മുന്നോട്ട് പോകാനും തുടങ്ങി. അധികം വൈകാതെ ദൂരത്ത് നിന്നും അവളുടെ കുര കേട്ടു. സംഘം ഉടനെ തന്നെ അങ്ങോട്ടെത്തി.

അവിടെ ഒരു മരത്തിന് താഴെ ബോധം കെട്ട് കിടക്കുകയായിരുന്നു ശേഖരപ്പ. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനത്തിനുള്ളിലെ ചൂടും മറ്റും കാരണമാണ് ശേഖരപ്പ ബോധം കെട്ട് വീണത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ടോമി ഒരു ഉപേക്ഷിക്കപ്പെട്ട നായയായിരുന്നു. എന്നാല്‍, ഒരു ദിവസം ശേഖരപ്പയുടെ കുടുംബം അവനെ കാണുകയും അവനെ അവര്‍ക്കൊപ്പം നിര്‍ത്തി ടോമി എന്ന് പേര് വിളിക്കുകയും ചെയ്തു. വര്‍ഷങ്ങളായി അവന്‍ ആ കുടുംബത്തോടൊപ്പം കഴിയുന്നു. തന്നെ രക്ഷിച്ചത് ടോമിയാണ് എന്ന് അറിഞ്ഞ ശേഖരപ്പ, തന്റെ മരണം വരെ താനവനെ നോക്കും എന്ന് പറഞ്ഞു. ഇപ്പോള്‍ നാട്ടുകാരെല്ലാം ടോമിയുടെ ധൈര്യത്തെയും വിശ്വസ്തതയെയും പുകഴ്ത്തുകയാണ്.

Related posts:

Leave a Reply

Your email address will not be published.