വില്‍പ്പന നടക്കാതായപ്പോള്‍ ഉപേക്ഷിച്ചു; അനാഥരായി പേര്‍ഷ്യന്‍ പൂച്ചകള്‍

1 min read

കണ്ണൂര്‍: പയ്യാവൂരില്‍ പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട പൂച്ചകളെ ഭക്ഷണമോ വെള്ളമോ കൊടുക്കാതെ വൃത്തിഹീനമായ രീതിയില്‍ കണ്ടെത്തി. പയ്യാവൂര്‍ പൊന്നും പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ആണ് പതിമൂന്നോളം പൂച്ചകളെ അവശനിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് വില്‍പ്പനക്കായി കൊണ്ടുവന്ന പേര്‍ഷ്യന്‍ പൂച്ചകളെ വില്‍പ്പന നടക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുക ആയിരുന്നു എന്ന് കരുതുന്നു. ആനിമോ റെസ്‌ക്യു ഗ്രൂപ്പ് പൂച്ചകളെ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

പൈസക്കരി വെറ്റനറി ഡിസ്പന്‍സറിയിലെ അറ്റണ്ടര്‍ വിദ്യയാണ് പൂച്ചകളെ അവശനിലയില്‍ കണ്ടെത്തിയത്ത്. ഭക്ഷണം കൊടുക്കാതെയും കൂട് വൃത്തിയാക്കാതെയും ഇരുന്നതോടെ ഇവയ്ക്ക് പല അസുഖങ്ങളും പിടിപെട്ടു. മിക്ക പൂച്ചകള്‍ക്കും ഫംഗസ് ബാധ പിടിപെട്ടിട്ടുണ്ട്. വിദ്യയുടെ അനുയോചിത ഇടപെടല്‍ മൂലം മൃഗ സംരക്ഷകരുടെ സംഘടന പൂച്ചകളെ ഏറ്റെടുത്ത് അവയ്ക്ക് ആവശ്യമായ ചികിത്സ നല്‍കി സംരക്ഷിക്കും. പിന്നീട് ഇവയെ നല്ല രീതിയില്‍ വളര്‍ത്താന്‍ താത്പര്യം ഉള്ള മൃഗസ്‌നേഹികള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ ദിവസവും പൂച്ചകളുടെ സ്ഥിതി നിരീക്ഷിക്കുമെന്ന് വെറ്ററിനറി ഡിസ്‌പെന്‍സറി അധികൃതര്‍ പറഞ്ഞു, , പൂച്ചകളെ ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക. 81370 33803

Related posts:

Leave a Reply

Your email address will not be published.