സാധനങ്ങളുമായി ഊരിലേക്ക് പോവുകയായിരുന്ന യുവാക്കള്‍ക്ക് കാട്ടനയുടെ ആക്രമണം.

1 min read

തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തില്‍ തലസ്ഥാനത്ത് രണ്ടുപേര്‍ക്ക് പരിക്ക്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കോട്ടൂര്‍ വനം ഓഫീസിന് സമീപം മരുതുമ്മൂട് വെച്ചായിരുന്നു ബൈക്ക് യാത്രക്കാര്‍ക്ക് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ശീതങ്കന്‍ കാണി(38) മണികണ്ഡന്‍ കാണി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആനയെകണ്ട് ഭയപ്പെട്ട് മണികണ്ഡന്‍ രക്ഷപ്പെട്ടെങ്കിലും ശീയതങ്കന്‍ കാണി ബൈക്കില്‍നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുമ്മതിനിടയിലാണ് ആന തട്ടിയെറിയുകയായിരുന്നു. തെറിച്ചുവീണ ശീതങ്കന്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇരുവരും സഞ്ചരിച്ച വാഹനം ആന നശിപ്പിച്ച നിലയിലാണ് ഉള്ളത്. വാര്‍ഡ് മെമ്പറും ഈടിസിയും എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അഗസ്ത്യ വനമേഖലയില്‍ കാട്ടനശല്യവും വന്യമൃഗങ്ങളുടെ ശല്യവും വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ ഇതിനെതിരെ വനം വകുപ്പോ സര്‍ക്കാരോ യാതൊരു തരത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.