രണ്ടാമത്തെ കണ്‍മണിക്കൊപ്പം പേളി മാണി
1 min read
രണ്ടാമത്തെ കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി പേളി മാണി. ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനെ ആദ്യമായി കൈയിലെടുത്ത ചിത്രം താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. കുഞ്ഞിന്റെ മൃദുവായ ചര്‍മ്മവും ചെറിയ ഹൃദയമിടിപ്പും തന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി ഓര്‍മിക്കപ്പെടുമെന്ന് ചിത്രത്തിനൊപ്പം നടി കുറിച്ചു.
‘നീണ്ട 9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടിയിരിക്കുന്നു. ആദ്യമായാണ് ഞാനവളെ എന്റെ കൈകളില്‍ എടുക്കുന്നത്. അവളുടെ ലോലമായ ചര്‍മ്മവും അവളുടെ കുഞ്ഞുഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലയേറിയ നിമിഷങ്ങളില്‍ ഒന്നായി എന്നും എന്റെ ഓര്‍മയിലുണ്ടാകും. ആനന്ദാശ്രു പൊഴിയുകയാണ്, ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായതില്‍ ഞാനിന്നേറെ അഭിമാനിക്കുന്നു.
നിങ്ങള്‍ എല്ലാവരും ഞങ്ങള്‍ക്ക് സ്‌നേഹവും, പ്രാര്‍ഥനകളും ആശംസകളും ചൊരിയുകയാണെന്ന് ശ്രീനി എന്നോട് പറഞ്ഞു. ഞങ്ങളുടെ കൊച്ചുകുടുംബം ഇത്രമാത്രം സ്‌നേഹിക്കപ്പെടുന്നു എന്നറിയുന്നതില്‍ എന്റെ ഹൃദയം സന്തോഷത്താല്‍ തുളുമ്പുകയാണ്. എല്ലാവര്‍ക്കും ഒരുപാട് നന്ദി’, പേളി മാണി കുറിച്ചു. കുഞ്ഞിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് നിരവധിപേരാണ് കമന്റുമായി എത്തുന്നത്.