2001ലെ പാര്‍ലമെന്റ് ആക്രമണം.അഫ്‌സല്‍ ഗുരുവിന് വേണ്ടിയും വാദിക്കാനാളുണ്ടായി
1 min readജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ അല്‍വി പാകിസ്ഥാനില്‍ സുഖമായി കഴിയുന്നു.
പാര്‍ലമെന്റില്‍ പുക സപ്രേ എറിഞ്ഞ സംഭവും സുരക്ഷാ വിഴ്ചയും ചര്‍ച്ചയാവുമ്പോള്‍ എല്ലാവരുടെയും ഓര്‍മ്മയില്‍ വരുന്നത്, 22 വര്‍ഷം മുമ്പ് പാര്‍ലമെന്റില്‍ നടന്ന ഭീകരാക്രമണം. 2001 ഡിസംബര്‍ 13നാണ് രാജ്യത്തെ നടുക്കിയ ഭീകര ആക്രമണമുണ്ടായത്. രാജ്യത്തിന്റെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തോക്കുമായി ഇരുച്ചുകയറിയ ജെയ്ഷ മുഹമ്മദ് ഭീകരര്‍ തുരുതുരാ വെടിവച്ചു. സുരക്ഷാ സേന 5 ഭീകരരെയും വെടിവച്ചു കൊന്നെങ്കിലും അതിനിടയില്‍ 8 സുരക്ഷാ ഭടന്മാര്‍ക്കും ഒരു തോട്ടക്കാരനും വെടിയേറ്റു മരിച്ചിരുന്നു.
2001 ഡിസംബര്‍ 13 ന് രാവിലെ 11.40നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കറൊട്ടിച്ച റെഡ് ലൈറ്റിട്ട് അംബാസഡര്‍ കാറില്‍ പാര്‍ലമെനന്റ് കെട്ടിടത്തിലേക്ക് 5 ഭീകരര്‍ ഇരച്ചുകയറിയത്.
ആദ്യം 12 ാം നമ്പര്‍ ഗെയിറ്റിലേക്കാണ് കടന്നത്. സംശയാലുക്കളായ വാച്ച് ആന്‍ഡ് വാര്‍ഡ് വണ്ടി വളയ്ക്കാന്‍ പറഞ്ഞു. അതോടെ ആ കാര്‍ ഉപരാഷ്ട്പതി കൃഷ്ണകാന്തിന്റെ കാറിലിടിച്ചു. പിന്നെ അഞ്ച് തീവ്രവാദികളും തുരുതുരാ വെടിവയ്ക്കുകയായിരുന്നു. സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ കമലേഷ് കുമാരിയാണ് ആദ്യം തീവ്രവാദികളെ കണ്ടെത്തിയത്. അവരാണ് ശബ്ദമുണ്ടാക്കി മറ്റുള്ളവരെ അറിയിച്ചത്. തീവ്രവാദികളെ വെടിവയ്ക്കുന്നതിനിടയില്‍ അവരുടെ വെടിയേറ്റ് കമലേഷ് കുമാരി കൊല്ലപ്പെട്ടു.
അപ്പോഴേക്കും പാര്‍ലമെന്റില്‍ അലാം അടിച്ചു. എല്ലാ ഗെയിറ്റുകളും അടച്ചു. നൂറോളം മന്ത്രിമാരും എം.പി മാരും ആ സമയത്ത് പാര്‍ലമെന്റ് കെട്ടിടത്തിലുണ്ടായിരുന്നു. അവര്‍ക്കൊന്നും പരിക്കേറ്റില്ല. എല്‍.കെ. അദ്വാനിയയാിരുന്നു അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി. ജെയ്ഷ മുഹമ്മദും ലഷകര്‍ ഇ തയ്ബയും സംയ്ുക്തമായാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോഴേക്കും അഞ്ച് തീവ്രവാദികളെയും സുരക്ഷാ സേന വെടിവച്ചു കൊന്നിരുന്നു. ഹംസ, ഹൈദര്‍ എന്ന തുഫെയില്‍, റണ്‍വിജയ് എന്ന മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട ജയ്ഷ ഭീകരര്‍.
ആക്രമണത്തിന് ഉപയോഗിച്ച കാറും സെല്‍ഫോണുകളും പരിശോധിച്ചപ്പോള്‍ ഇതിന്റെ പിറകില്‍ മുന്‍ ജെ.കെ.എല്‍.ഫ് തീവ്രവാദിയായ അഫ്‌സല്‍ ഗുരുവും, കസിനായ ഷൗക്കത്ത് ഹുസൈന്‍ ഗുരു, ഭാര്യ അഫ്‌സാന്‍ ഗുരു, ഡല്‍ഹി യൂണിവേഴ്‌സിറ്റി അദ്ധ്യാപകനായ എസ്.എ.ആര്‍ ഗിലാനി എന്നിവരുടെ പങ്കും കണ്ടെത്തി. അഫ്‌സല്‍ ഗുരുവിനെയും ഷൗക്കത്തിനെയും ഗിലാനിയെയും വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ഗിലാനിയെ വിട്ടയച്ചു. ഷൗക്കത്തിന്റെ ത് 10 വര്‍ഷം കഠിന തടവാക്കി. എന്നാല്‍ അഫ്‌സല്‍ ഗുരുവിന്റെ വധ ശിക്ഷ ശരിവെച്ചു. 2013 ഫെബ്രുവരി 9നാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നത്. ആദ്യം അന്നത്തെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാമിന്റെ മുന്നിലും പിന്നീട് പ്രണബ് മുഖര്‍ജിയുടെ മുന്നിലും ദയാഹര്‍ജികളും ഇവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ അതൊന്നും പരിഗണിച്ചിരുന്നില്ല.
അതേ സമയം ഭീകരാക്രമണം നടത്തിയ ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അല്‍വി പാക്കിസ്ഥാനില്‍ സംരക്ഷിതനായി കഴിയുന്നു. എന്നാല്‍ അയാളിപ്പോഴും അപൂര്‍വമായേ പുറത്തുപോകുന്നുള്ളൂ. പാകിസ്ഥാനില്‍ മാത്രം 20 ഭീകരര്‍ കുറച്ചുകാലത്തിനുള്ളില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇവരില്‍ പലരും ഇന്ത്യയില്‍ പലപ്പോഴായി ഭീകര ആക്രമണം നടത്തിയവരാണ്.
2001ലെ പാര്‍ലമെന്റ് ആക്രമണം കൂടാതെ 2016ലെ പത്താന്‍കോട്ട് ആക്രമണത്തിന് പിന്നിലും ജെയ്ഷ മുഹമ്മദ് ആയിരുന്നു. 2005 ജൂലായ് 5ന് രാമജന്മഭൂമി ക്ഷേത്രത്തിലുും 2019ല്‍ കാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.ഫ് ജവാന്മാര്‍ക്ക് നേരെയും ആക്രമണം നടത്തിയതും ജെയ്ഷ ആയിരുന്നു. 2016ല്‍ അഫ്ഘാനിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നിലും ജെയ്‌ഷെ തന്നെ. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദികളിലൊരാളായിരുന്നു അല്‍ഖ്വയ്ദ തലവന്‍. ഒസാമ ബിന്‍ ലാദന്റെയും താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിന്റെയും അടുത്ത സുഹൃത്തായിരുന്നു ഇയാള്‍.
2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം നാലുദിവസത്തിനുള്ളില്‍ പാക് അധിനിവേശ കാശ്മീരില്‍ ഒരാക്രമണം നടത്താനുളള തയ്യാറെടുപ്പുകളൊക്കെ വാജ്‌പേയി ഭരണകൂടം നടത്തിയിരുന്നു. അന്ന് അന്തര്‍ദേശിയ സമ്മര്‍ദ്ദം മൂലം ജെയ്ഷയെ ഭീകര സംഘടനയായി പാകിസ്ഥാന്‍ പ്രഖ്യാപിക്കേണ്ടിവന്നു. എന്നാല്‍ 2019 ഫെബ്രുവരിയില്‍ പാക്കധീന കാശ്മീരിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ സേന കയറി തിരിചടി നടത്തി.
ഇപ്പോള്‍ 22 വര്‍ഷം മുമ്പുള്ള ഭീകര ആക്രമണത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും രാജ്യത്തെ നടുക്കിയ ഭീകര ആക്രമണത്തിലെ ആസൂത്രകനായ അഫ്‌സല്‍ ഗുരുവിന് വേണ്ടി വാദിക്കാനും നമ്മുടെ രാജ്യത്ത് ആളുകളുണ്ടായിരുന്നു എനതാണ് സത്യം.