പാറശ്ശാല, മ്യൂസിയം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒമാര്‍ക്ക് സ്ഥലമാറ്റം

1 min read

തിരുവനന്തപുരം : പരാതികളിലെ അന്വേഷണങ്ങളില്‍ വീഴ്ച ആരോപണമുണ്ടായതിന് പിന്നാലെ തലസ്ഥാനത്തെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാര്‍ക്ക് സ്ഥലമാറ്റം. ആരോപണ വിധേയരായ മ്യൂസിയം, പാറശ്ശാല പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരെയാണ് മാറ്റിയത്. പാറശാല എസ് എച്ച് ഒ ഹേമന്ദ് കുമാറിനെ വിജിലന്‍സിലേക്കും മ്യൂസിയം എസ് എച്ച് ഒ ധര്‍മ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. പാറശ്ശാല ഷാരോണ്‍ കൊലക്കേസ്, മ്യൂസിയം അതിക്രമ കേസുകളിലെ അന്വേഷണങ്ങളില്‍ എസ് എച്ച് ഒ മാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലമാറ്റം.

Related posts:

Leave a Reply

Your email address will not be published.