മന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെത്തിയില്ലെങ്കില്‍ 100 രൂപ പിഴ; ശബ്ദരേഖ പുറത്ത്
1 min readതിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് വന്നില്ലെങ്കില്‍ നൂറു രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് പഞ്ചായത്ത് അംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്തില്‍ സി.പി.ഐ അംഗമായ എ.എസ്.ഷീജയുടെ ശബ്ദസന്ദേശം മലയാളി ന്യൂസ് ലൈവിന് ലഭിച്ചു. ഞായറാഴ്ച വൈകിട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങില്‍ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം ഇട്ടത്. മന്ത്രി ജി.ആര്.അനിലിന്റെ മണ്ഡലത്തിലാണ് ചടങ്ങ്.