നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; കറുപ്പണിഞ്ഞ് എംഎല്‍എമാര്‍
1 min readതിരുവനന്തപുരം : ബജറ്റ് സമ്മേളനത്തിനുശേഷം പിരിഞ്ഞ നിയമസഭ ഇന്ന് വീണ്ടുംചേര്‍ന്നു. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ എംഎല്‍എമാരായ മാത്യു കുഴല്‍നാടനും ഷാഫി പറമ്പിലും കറുത്ത ഷര്‍ട്ട ധരിച്ചാണെത്തിയത്. പിണറായി വിജയന്റെ യാത്ര ചൂണ്ടിക്കാട്ടി ‘പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കണം’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു.
ഇന്ധനസെസ് വര്‍ദ്ധന, നികുതി വര്‍ദ്ധന, പൊലീസ് അതിക്രമങ്ങള്‍ എന്നിവയക്കെതിരെയും പ്രതിപക്ഷം പ്രതിഷേധിച്ചു.ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പൊലീസ് നടപടിയില്‍ ഷാഫി പറമ്പില്‍ എംഎല്‍എഎ അടിയന്തിര പ്രമേയത്തിന്‌നോട്ടീസ് നല്‍കി.
ചോദ്യോത്തരവേള ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.ഡി.തീശന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നെങ്കിലും ഇത്തവണയും മാധ്യമങ്ങള്‍ക്ക് അനുമതി ലഭിച്ചില്ല. സഭാ ടിവിയാകട്ടെ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കി.