ഉമ്മന്‍ ചാണ്ടി : ജനകീയനായ മുഖ്യമന്ത്രി,  വികസന നായകന്‍

1 min read

എന്നും ജനങ്ങളുടെ കൂടെ ജീവിച്ചു,  അവരോടൊപ്പം നിന്നു ഉമ്മന്‍ചാണ്ടിക്ക് പകരം ഉമ്മന്‍ചാണ്ടി മാത്രം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളത്തിനാകെ നൊമ്പരമായി . കേരളം കണ്ട തികച്ചു ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. തുടര്‍ച്ചയായി 19 മണിക്കൂറാണ് മുഖ്യമന്ത്രിയായിരിക്കേ  ആലപ്പുഴ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു ദിവസം അദ്ദേഹം ചെലവഴിച്ചത്.   എപ്പോഴും ഉമ്മന്‍ചാണ്ടിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു. ജനങ്ങളെ കാണാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല എന്നതായിരുന്നു അവസ്ഥ. അദ്ദേഹത്തിനെ കാണാന്‍ പലരും കാത്തിരിക്കുകയായിരിക്കും. ഉമ്മന്‍ചാണ്ടിയുണ്ടാകുന്ന മുറിയില്‍ എപ്പോഴും തിരക്കായിരിക്കും. എല്ലാവരെയും കണ്ടിട്ടേ പോകു. നിര്‍ണായകമായ തീരുമാനങ്ങളെടുക്കേണ്ടിടത്തൊന്നും അതിന് ഒരു അമാന്തവും അദ്ദേഹം കാണിക്കാറുണ്ടായിരുന്നില്ല. ലിഫ്റ്റില്‍ നിന്ന് ഗൗരവമായ ഒരു ഫയില്‍ ഉമ്മന്‍ചാണ്ടി ഒപ്പിട്ടുകൊടുത്ത കാര്യം ഒരു മുതിര്‍ന്ന ഐ.എ എസ് ഉദ്യോഗസ്ഥന്‍ പറയാറുണ്ടായിരുന്നു. നിലവില്‍ എ.ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്നു.  കുറച്ചുകാലം ആന്്ധ്ര പ്രദേശ് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുമുണ്ടായിരുന്നു.

അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ  
ചിന്മയാ മിഷന്‍ ആശുപത്രിയില്‍  ചൊവ്വാഴ്ച പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച 2.30 ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍. നടക്കും. വിമാന മാര്‍ഗം എത്തിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം കപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വച്ചു

 കേരളത്തിന് ഒട്ടേറെ വികസന മുന്നേറ്റങ്ങള്‍ സമ്പാദിച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.  വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളെ എന്നിവയടക്കമുള്ള നിരവധി വികസന പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

1970 മുതല്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ് ഉമ്മന്‍ചാണ്ടി.  ഏറ്റവു ംഅധികം കാലം നിയമസഭാംഗമായിരുന്നതും ഉമ്മന്‍ചാണ്ടി തന്നെ. പാര്‍ലമെന്റിലേക്ക് പോകാനുവസരമുണ്ടായിട്ടും നിയമസഭാംഗമായിരിക്കാനാണ് ഉമ്മന്‍ ചാണ്ടി താല്പര്യം കാണിച്ചത്. 12 തവണയാണ് അദ്ദേഹം നിയമസഭാഗംമായത്.   രണ്ടു തവണയായി ഏഴു വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1943 ഒക്ടോബര്‍ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്. മുത്തച്ഛന്‍ വി.ജെ.ഉമ്മന്‍ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. പുതുപ്പള്ളി എംഡി സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

സ്‌കൂള്‍ പഠന ലത്ത് അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അക്കാലത്തു തന്നെ കെഎസ്‌യുവിലൂടെ സംഘടനാ പ്രവര്‍ത്തനമാരംഭിച്ചു. കെഎസ്‌യുവിന്റെ പ്രസിദ്ധമായ ഒരണ സമരകാലത്ത് സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. 1962 ല്‍ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 67 ല്‍ സംസ്ഥാന പ്രസിഡന്റുമായി. 69 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1970ല്‍ സി.പി..എമ്മിന്റെ സിറ്റിംഗ് സീറ്റാ പുതുപ്പളളിയ്ില്‍ അന്നത്തെ എം.എല്‍.എ ഇ.എം ജോര്‍ജിനെ പരാജയപ്പെടുത്തിയാണ് യൂത്ത് കോ
ണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ഉമ്മന്‍ചാണ്ടി നിയമ സഭയിലെത്തിയത്.  അന്ന് ഉമ്മന്‍ചാണ്ടിക്ക് 27 വയസ്സേ ഉണ്ടായിരുന്നുള്ളു. 977 ല്‍ ആദ്യ കരുണാകന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി.  82 ല്‍ ആഭ്യന്തരമന്ത്രിയും 91 ല്‍ ധനമന്ത്രിയുമായി. 1982 മുതല്‍ 86 വരെയും 2001 മുതല്‍ 2004 വരെയും യുഡിഎഫ് കണ്‍വീനറായിരുന്നു. 2004 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി 2011 ല്‍ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.

ReplyForward

Related posts:

Leave a Reply

Your email address will not be published.